representational image

കാല്‍നട തുരങ്കം പണി പൂര്‍ത്തിയായി

ഫുജൈറ: ഫുജൈറയിലെ പ്രധാന റോഡായ ഹമദ് ബിന്‍ അബ്​ദുല്ല റോഡിലെ കാല്‍നട തുരങ്കംപണി പൂര്‍ത്തിയായി. കഴിഞ്ഞയാഴ്ച മുതലാണ്‌ യാത്രക്കാര്‍ക്കായി തുരങ്കം തുറന്നുകൊടുത്തത്. ഈ റോഡില്‍ രണ്ട് കാല്‍നട തുരങ്കമാണ് നിര്‍മിച്ചിട്ടുള്ളത്. റോഡി‍െൻറ പണി പൂര്‍ത്തിയായതിനു ശേഷം വാഹനങ്ങളുടെ വേഗതയും എണ്ണവും കൂടിയതോടെ റോഡ്‌ മുറിച്ചുകടക്കാന്‍ യാത്രക്കാര്‍ വളരെയധികം പ്രയാസപ്പെട്ടിരുന്നു. ഈ റോഡില്‍ കാല്‍നടയായി മുറിച്ചു കടക്കുന്നത് വന്‍ അപകട സാധ്യതയുണ്ടാക്കുന്നതും കുറ്റക്കാർക്ക്​ പിഴ ചുമത്തപ്പെടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Pedestrian tunnel work completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.