പീർ മുഹമ്മദിെൻറ നിര്യാണത്തോടെ ഈ വർഷം മാപ്പിളപ്പാട്ട് ലോകത്തിന് വീണ്ടുമൊരു നികത്താനാവാത്ത നഷ്ടം സംഭവിച്ചിരിക്കുകയാണ്. അദ്ദേഹത്തിെൻറ കാലങ്ങൾ പഴക്കമുള്ള ഗാനങ്ങൾ ഇന്നും നമ്മുടെ ചുണ്ടിൽ മുറിയാതെ നിൽക്കുന്നെങ്കിൽ അത് പീർക്ക എന്ന അതുല്യ പ്രതിഭ മാപ്പിളപ്പാട്ട് ആസ്വാദകർക്ക് എന്തായിരുന്നു എന്ന് മനസ്സിലാക്കിത്തരുന്നു. മഹിയിൽ മഹാ, അനർഘ മുത്തുമാല, കാഫ് മല കണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരിവരിയായി, പടവാള് മിഴിയുള്ളോള് തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ എല്ലാകാലത്തും പ്രവാസികളുടെയും പ്രിയ ഗാനങ്ങളായിരുന്നു.
വ്യക്തിപരാമയി ആറാം വയസ്സില്‍ എളാപ്പയുടെ കല്യാണത്തിന് ഏര്‍പ്പെടുത്തിയ ഗാനമേളയിലാണ് ആദ്യമായി പീർക്കയെ ഞാൻ കാണുന്നത്. മരണപ്പെട്ടുപോയ എെൻറ ജ്യേഷ്ഠന് നാസര്‍ ടാപ് െറേക്കാഡില് ഏറ്റവും കൂടുതല്‍ കേട്ടിരുന്നത് പീര്‍ക്കയുടെ പാട്ടുകളായിരുന്നതിനാൽ ആ മധുരമൂറും ഗാനങ്ങളുടെ ആസ്വാദകനായി ഞാന്‍ മാറി. അത് പീർ മുഹമ്മദ് എന്ന വ്യക്തിയിലേക്ക് ആകർഷിച്ചു.
തൊണ്ണൂറുകളില്‍ ഒഴിവുസമയങ്ങളിൽ ആയിരങ്ങൾ കൂടിയിരുന്ന വേദികളിലെ പിൻനിരയിലിരുന്ന് പീർക്കയെ ഒന്ന് കാണാനും പാട്ട് ആസ്വദിക്കാനുമായി എത്താറുണ്ടായിരുന്നു. പിന്നീട് നെല്ലറ തുടങ്ങിയപ്പോൾ സംഗീതത്തോടുള്ള ഇഷ്ടം കാരണം പരിപാടികളുമായി സഹകരിക്കാനും പീർക്കയുമായി കൂടുതൽ ബന്ധം പുലർത്താനും സാധ്യമായി.
2007ല്‍ അപ്രതീക്ഷിതമായി നേരിട്ട പക്ഷാഘാതത്തെ തുടര്‍ന്ന് വിശ്രമജീവിതത്തിലേക്ക് ചുവടെടുത്തുവെച്ചെങ്കിലും അതിന് ശേഷവും അഞ്ചു തവണ ദുബൈയിലെ വേദികളില്‍ അദ്ദേഹത്തെ എത്തിക്കാൻ സാധിച്ചു. 2008ല്‍ നെല്ലറ ഗള്‍ഫ് മാപ്പിളപ്പാട്ട് നൈറ്റില്‍ അദ്ദേഹം പഴയതുപോലെ സ്റ്റേജില്‍ പാടാന്‍ സാധിക്കാതെ വിതുമ്പിയത് അന്ന് കൂടിയിരുന്ന ആയിരങ്ങളുടെ കരളലിയിപ്പിച്ചു.
ഓരോ തവണ ദുബൈയില്‍ വരുമ്പോഴും വീട്ടില്‍ താമസിക്കുന്നതോടൊപ്പം ചേര്‍ത്തിരുത്തി പാട്ടുക്കള്‍ പാടി തന്നതും പഴയ കഥകള്‍ പറഞ്ഞുതന്നതും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചതും എന്നും മായാത്ത ഓര്‍മകളാണ്. മൂന്ന് മാസം മുമ്പ് അദ്ദേഹത്തിെൻറ തലശ്ശേരിയിലെ വസതിയിലാണ് അവസാനമായി കണ്ടുമുട്ടിയത്. അദ്ദേഹത്തിെൻറ 47ാമത് വിവാഹ വാര്‍ഷിക ദിവസമായിരുന്നു അന്ന്. ഏറെ സന്തോഷവാനായിരുന്ന ആദിവസം കേക്ക് മുറിച്ചും ഭക്ഷണം വിളമ്പിത്തന്നും കുറെയേറെ പാട്ടുകള്‍ പാടിത്തന്നും അതിഥിയായി എത്തിയ എന്നെ സന്തോഷിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ ഗള്‍ഫിലേക്ക് വരാനും വലിയ വേദിയില്‍ പരിപാടി അവതരിപ്പിക്കാനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനുള്ള അവസരം വന്നെത്തുന്നതിന് മുമ്പുതന്നെ അദ്ദേഹം യാത്രയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.