ഏറെ ഔഷധ ഗുണമുണ്ടെന്ന് കരുതുന്ന ഒരു ചെടിയാണ് പെൻസിൽ കാക്ടസ്. നമ്മുടെ പൂന്തോട്ടത്തിൽ ചെട്ടിയിൽ വളർത്താൻ പറ്റിയ ചെടിയാണിത്. അതിക സൂര്യപ്രകാശം വേണ്ടതില്ല. അതിക പരിചരണവും വേണ്ട. പേരുപോലെ ഇതൊരു കാക്ടസ് കുടുംബത്തിൽ പെട്ട ചെടിയല്ല. ഇതൊരു സെക്കുലന്റ് കുടുംബത്തിൽപ്പെട്ട ചെടിയാണ്. സെക്കുലന്റ് ആയത് കൊണ്ട് തന്നെ എന്നും വെള്ളം ആവശ്യമില്ല. ഇതിനെ, ഇന്ത്യൻ ട്രീ സ്പർജ്, നേക്ക്ഡ് ലേഡി, പെൻസിൽ ട്രീ, ഫയർ സ്റ്റിക് എന്നൊക്കെ അറിയപ്പെടും. ആഫ്രിക്കയാണ് സ്വദേശം. ഇതിൽ പൂക്കൾ ഉണ്ടാവുകയില്ല. ഇതിന്റെ ഇലകൾ നന്നേ ചെറുതാണ്. ഇല്ലാന്ന് തന്നെ പറയാം. ദീർഘവൃത്താകൃതിയാണ് ചെടിക്ക്. ഈ രൂപം ആണ് ചെടിയുടെ ആകർഷണവും. ഇതൊരു ഹൈഡ്രോ കാർബൺ പ്ലാന്റ് ആണ്. യൂഫോർബിയ തിരുക്കാളി ഇനത്തിൽ 2000 കൂടുതൽ സ്പീഷീസ് ഉണ്ട്. അഞ്ചു സെന്റീമീറ്റർ വരെ പൊക്കം വെക്കും.ഈ ചെടിക്ക് വെളുത്ത പാൽ പോലെ കറയുണ്ട്. ഇതിന്റെ തണ്ട് ഫ്ലക്സിബ്ൾ ആണ്. ഇതിന്റെ വെളുത്ത കറ കയ്യിൽ ആകാതെ സൂക്ഷിക്കുക. സെക്കുലന്റിന് ഉപയോഗിക്കുന്ന പോട്ടിങ് മിക്സ് ഇതിനും ഉപയോഗിക്കാം.
തണ്ടുകൾ മുറിച്ച് അതിന്റെ കറ വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം ഉണങ്ങാൻ വെക്കുക. ഒരു ദിവസം കഴിഞ്ഞ് നട്ടാൽ മതി. മണലും ചാണകപ്പൊടി, ഗാർഡൻ സോയിൽ എന്നിവ ചേർക്കാം. നല്ല ഡ്രൈനേജ് ഉള്ള ചെടിച്ചട്ടി നോക്കി വേണം എടുക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.