ഷാർജ: ചരക്കുകപ്പലിൽ വെച്ച് പരിക്കേറ്റ രണ്ട് ജീവനക്കാരെ യു.എ.ഇ നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി. ഷാർജയിലെ അൽ ഹംരിയ തുറമുഖത്തു നിന്ന് 6.5 നോട്ടിക്കൽ മൈൽ അകലെയുള്ള കപ്പലിലാണ് സംഭവം. അടിയന്തര സഹായം ആവശ്യപ്പെട്ടുള്ള കാൾ ലഭിച്ച ഉടനെ ദേശീയ സുരക്ഷ സേന, തീര സംരക്ഷണ സേനയുമായി സഹകരിച്ച് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ധ്രുതഗതിയിൽ കപ്പൽ കണ്ടെത്തിയ സംഘം പരിക്കേറ്റ രണ്ടുപേരെയും രക്ഷപ്പെടുത്തി. സംഭവ സ്ഥലത്തുവെച്ച് പ്രഥമ ശുശ്രൂഷ നൽകിയ രണ്ടുപേരെയും തുടർ ചികിത്സക്കായി ഉടൻ നാഷനൽ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
സമാനമായ സംഭവം നവംബർ 21ന് ഉണ്ടായിരുന്നു. അബൂദബിയിലെ സിർക്കു ദ്വീപിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ സഞ്ചരിച്ച കപ്പലിൽനിന്നാണ് മെഡിക്കൽ എമർജൻസി കാൾ ലഭിച്ചത്. മത്സ്യബന്ധനത്തിനിടെ ശാരീരിക പ്രയാസം നേരിട്ട മത്സ്യത്തൊഴിലാളിയെയാണ് അന്ന് ദേശീയ സുരക്ഷ സേന രക്ഷപ്പെടുത്തിയത്. കടലിൽ സംഭവിക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 996 എന്ന നമ്പറിൽ വിളിക്കാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.