അജ്മാൻ: കുന്നക്കാവ് സ്വദേശി അജ്മാനിൽ കോവിഡാനന്തര ചികിത്സയിലിരിക്കെ മരിച്ചു. കുന്നക്കാവ് കാതർതൊടി പരേതനായ രാമചന്ദ്രെൻറ മകൻ ജ്യോതി ബാസു (55) ആണ് മരിച്ചത്.
അജ്മാനിലെ അൽറൂസി ടൈലറിങ്ങിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കോവിഡ് ബാധയെ തുടർന്ന് ദുബൈയിലെ കുവൈത്ത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അഞ്ച് ദിവസം മുൻപ് കോവിഡ് നെഗറ്റിവ് ആയതാണ്. ന്യുമോണിയയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ച 12.30ഒാടെയാണ് മരിച്ചത്.
30 വർഷത്തോളമായി യു.എ.ഇയിൽ ജോലി ചെയ്യുന്ന ജ്യോതിബാസു നാല് മാസം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്. മാതാവ്: ചിന്ന. ഭാര്യ: സീമ (വള്ളിക്കാപ്പറ്റ). മക്കൾ: വിഷ്ണു, അഞ്ജന. സഹോദരങ്ങൾ: നളിനി, ഗോവിന്ദൻ, ശകുന്തള, വസന്ത, രാജലക്ഷ്മി, വിനോദ്.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്പോൺസർ ഖാലിദ് അബ്ദുൽ അസീസ് അഹ്മദ് അബ്ദുല്ല അൽഹജരിയുടെ നേതൃത്വത്തിൽ പ്രവാസി വെൽഫെയർ ഫോറം പ്രവർത്തകരും അലി അഹ്മദും ചേർന്നാണ് നിർവഹിക്കുന്നത്. തിങ്കളാഴ്ച രാത്രി എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.