ദുബൈ: ഫൈസർ, സ്പുട്നിക് വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് അടിയന്തര ഉപയോഗത്തിന് യു.എ.ഇ അധികൃതർ അനുമതി നൽകി. പ്രത്യേകം നിശ്ചയിച്ച വിഭാഗങ്ങൾക്ക് മാത്രമാണ് ഇത് ഉപയോഗിക്കാവുന്നത്. ചില വിഭാഗങ്ങൾക്ക് ഫൈസർ വാക്സിൻ ബൂസ്റ്റർ സ്വീകരിക്കുന്നതിന് ദുബൈ ആരോഗ്യവകുപ്പും അനുമതി നൽകിയിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കാണ് ബൂസ്റ്റർ നൽകുക. സിനോഫാം എടുത്തശേഷം ഫൈസറോ സ്പുട്നികോ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ലഭിക്കില്ല. 60 വയസ്സ് കഴിഞ്ഞ പൗരൻമാരും പ്രവാസികളും 50-59 വയസ്സിനിടയിലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ആരോഗ്യകേന്ദ്രങ്ങളിൽ ദീർഘകാല പരിചരണത്തിൽ കഴിയുന്നവർ എന്നിവരാണ് ബൂസ്റ്റർ ലഭിക്കുന്ന വിഭാഗത്തിലുള്ളത്.
പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ബൂസ്റ്റർ നൽകാനുള്ള തീരുമാനമെടുത്തതെന്ന് ആരോഗ്യവകുപ്പ് വക്താവ് നൂറ അൽ ഗൈതി പറഞ്ഞു. രാജ്യത്ത് ഇതിനകം 20.2 മില്യൺ വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായും നൂറുപേർക്ക് 205 വാക്സിൻ എന്ന നിരക്കിൽ കുത്തിവെപ്പ് നൽകുന്നത് എത്തിയതായും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.