ദുബൈ: കടക്കെണിയും സാമ്പത്തിക തിരിമറിയുംമൂലം അടച്ചുപൂട്ടിയ യു.എ.ഇ എക്സ്ചേഞ്ച് ഏറ്റെടുക്കാൻ വിസ് ഫിനാൻഷ്യലിന് യു.എ.ഇ സെൻട്രൽ ബാങ്ക് അനുമതി നൽകി. നടപടികൾ പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിക്കാനാണ് പദ്ധതിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് യു.എ.ഇ എക്സ്ചേഞ്ച് ഏറ്റെടുക്കുമെന്ന് ഇസ്രായേൽ കമ്പനി പ്രിസം അഡ്വാൻസ്ഡ് സൊലൂഷൻസും അബൂദബിയിലെ റോയൽ സ്ട്രാറ്റജിക് പാർട്ണേഴ്സും ചേർന്ന കൺസോർട്യം അറിയിച്ചത്. വിസ് ഫിനാൻഷ്യൽ എന്ന പേരിലായിരുന്നു കൺസോർട്യം.
ഏറ്റെടുക്കാൻ സെൻട്രൽ ബാങ്കിെൻറ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലായിരുന്ന യു.എ.ഇ എക്സ്ചേഞ്ചിൽ മലയാളികൾ അടക്കം നിരവധി പേരാണ് ജോലി ചെയ്തിരുന്നത്. പ്രവാസികൾ നാട്ടിലേക്ക് പണം അയക്കാൻ ഏറെ ആശ്രയിച്ചിരുന്ന സ്ഥാപനമാണിത്. അടച്ചുപൂട്ടിയതോടെ നിരവധി പേർക്ക് ജോലി നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.