അജ്മാന്‍: പകുതി പ്രാതിനിധ്യത്തോടെ അജ്മാനിലെ സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. അജ്മാൻ എമിറേറ്റിലെ വിദ്യാഭ്യാസ മന്ത്രാലയവും ദുരന്തനിവാരണ സംഘവും തമ്മിലുള്ള ഏകോപനത്തിെൻറ ഭാഗമായാണ് സ്വകാര്യ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധമായ വിജ്ഞാപനം ഞായറാഴ്ച പുറത്തിറക്കി.
സ്കൂളുകളുടെ സൗകര്യം പരിഗണിച്ച് വിദ്യാർഥികളും അധ്യാപകരും അനുബന്ധ ജോലിക്കാരും പകുതി ഹാജരാകുന്ന തരത്തിലാണ് അനുമതി നല്‍കിയത്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചിരിക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. പെരുന്നാള്‍ അവധി കഴിയുന്നതോടെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധികം സ്കൂളുകളും പ്രവര്‍ത്തനം പുനരാരംഭിക്കും. ഓൺലൈൻ പഠനവും ക്ലാസ് മുറിയിൽ നേരിട്ടെത്തി പഠനവും രണ്ടും ചേർന്ന ക്ലാസുകളും തെരഞ്ഞെടുക്കാൻ സ്കൂളുകൾക്ക് മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ, രക്ഷിതാക്കളുമായി ചർച്ച നടത്തിയപ്പോൾ കൂടുതൽ പേരും ഓൺലൈൻ പഠനരീതിയോടാണ് താൽപര്യം പ്രകടിപ്പിച്ചത്.
പുതിയ മാര്‍ഗനിര്‍ദേശം വന്നതോടെ മിക്ക സ്കൂളുകളും പകുതി പ്രാതിനിധ്യസംവിധാനത്തിലേക്ക് മാറുമെങ്കിലും നേരത്തെ ജൂണ്‍വരെ അനുമതി ലഭിച്ച ഏതാനും സ്കൂളുകള്‍ ഓണ്‍ലൈന്‍ സംവിധാനം തുടരാനാണ് സാധ്യത. രാജ്യത്ത് കോവിഡ് വ്യാപനം കാര്യമായി പ്രതിരോധിക്കാന്‍ കഴിഞ്ഞതിനാല്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ സുരക്ഷാമാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് പൂര്‍ണതോതില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നതായി അജ്മാന്‍ അല്‍ അമീര്‍ ഇംഗ്ലീഷ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ നൗഷാദ് ഷംസുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.