പെ​ഴ്സീ​ഡ്സ് ഉ​ൽ​ക്കാ​വ​ർ​ഷ​ത്തി​​ന്‍റെ ദൃ​ശ്യം. മ​ലീ​ഹ​യി​ൽ​നിന്ന് ആ​ലു​വ സ്വ​ദേ​ശി

പ്ര​ണ​വ്​ ഉ​ണ്ണി പ​ക​ർ​ത്തി​യ ചി​ത്രം

വി​സ്മ​യം തീ​ർ​ത്ത്​ പെ​ഴ്സീ​ഡ്സ് ഉ​ൽ​ക്കാ​വ​ർ​ഷം

ഷാ​ർ​ജ: കാ​ഴ്ച​ക്കാ​രി​ൽ വി​സ്മ​യം തീ​ർ​ത്ത്​ പെ​ഴ്സീ​ഡ്സ് ഉ​ൽ​ക്ക​മ​ഴ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ. വ​ർ​ഷം​തോ​റും വ​ന്നെ​ത്തു​ന്ന കാ​ഴ്ച കാ​ണാ​ൻ തി​ങ്ക​ളാ​ഴ്ച രാ​​ത്രി വാ​ന​നി​രീ​ക്ഷ​ക​രും സ​ഞ്ചാ​രി​ക​ളും അ​ട​ക്കം നി​ര​വ​ധി​പേ​ർ ഷാ​ർ​ജ മ​ലീ​ഹ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സെ​ന്റ​റി​ലെ​ത്തി​യി​രു​ന്നു.

മ​ലീ​ഹ മ​രു​ഭൂ​മി​യി​ൽ മ​നോ​ഹ​ര​മാ​യ മ​ല​നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ക്യാ​മ്പ് സൈ​റ്റി​ൽ വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ൽ രാ​ത്രി ഒ​രു​മ​ണി​വ​രെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​ത്യാ​ധു​നി​ക ടെ​ലി​സ്കോ​പ്പു​ക​ളി​ലൂ​ടെ വാ​ന​നി​രീ​ക്ഷ​ണം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. നി​ര​വ​ധി​പേ​ർ ഉ​ൽ​ക്കാ​വ​ർ​ഷം കാ​മ​റ​യി​ൽ പ​ക​ർ​ത്താ​നും എ​ത്തി​യി​രു​ന്നു.

വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ൽ​ക്കാ​വ​ർ​ഷ​ത്തെ​ക്കു​റി​ച്ച പ്ര​ത്യേ​ക പ്ര​സ​ന്റേ​ഷ​ൻ, അ​തി​ഥി​ക​ൾ​ക്ക് പ​ങ്കാ​ളി​ക​ളാ​വാ​ൻ ക​ഴി​യു​ന്ന ക്വി​സ് മ​ത്സ​രം, ദൂ​ര​ദ​ർ​ശി​നി​യി​ലൂ​ടെ ച​ന്ദ്ര​നെ​യും ഗ്ര​ഹ​ങ്ങ​ളെ​യും കാ​ണാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യും ഒ​രു​ക്കി​യി​രു​ന്നു. ആ​സ്ട്രോ ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച മ​ലീ​ഹ​യി​ലെ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - Perseids meteor year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.