കൂ​ടു​ത​ൽ​ സേ​വ​ന​ങ്ങ​ളു​മാ​യി ദു​ബൈ ബി​ൽ​ഡി​ങ്​ പെ​ർ​മി​റ്റ്​ ആ​പ്

ദു​ബൈ: എ​മി​റേ​റ്റി​ലെ കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ‘ദു​ബൈ ബി​ൽ​ഡി​ങ്​ പെ​ർ​മി​റ്റ്​ ആ​പ്ലി​ക്കേ​ഷ​ൻ’ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി പ​രി​ഷ്ക​രി​ച്ചു. കെ​ട്ടി​ട ഉ​ട​മ​ക​ൾ, ക​രാ​റു​കാ​ർ, ക​ൺ​സ​ൽ​ട്ട​ൻ​സി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നും സേ​വ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും ഉ​ത​കു​ന്ന രീ​തി​യി​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ആ​പ്​ പൂ​ർ​ണ​മാ​യി പു​ന​ർ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഭൂ​വു​ട​മ​ക​ൾ​ക്ക്​ അ​വ​രു​ടെ സ്ഥ​ല​ത്തെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ൾ കാ​ണാ​നും ദു​ബൈ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ൺ​സ​ൽ​ട്ട​ന്റു​മാ​ർ, ക​രാ​റു​കാ​ർ എ​ന്നി​വ​രെ ക​ണ്ടെ​ത്താ​നും ക​ഴി​യു​ന്ന രീ​തി​യി​ൽ ആ​പ്പി​ന്‍റെ ഡാ​ഷ്​​ബോ​ർ​ഡ്​ പ​രി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ക​ൺ​സ​ൽ​ട്ട​ന്റു​മാ​രു​ടെ​യും ക​രാ​റു​കാ​രു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭൂ​വു​ട​മ​ക്ക്​ ആ​പ്പി​ലൂ​ടെ നേ​രി​ട്ട്​ വി​ല​യി​രു​ത്താ​നാ​കും. അ​തി​നാ​യി ക​രാ​റു​കാ​രു​ടെ​യും ക​ൺ​സ​ൽ​ട്ട​ന്റു​മാ​രു​ടെ​യും ഡാ​റ്റ​ക​ളും നി​ല​വി​ലെ പ്രോ​ജ​ക്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. കെ​ട്ടി​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫീ​സു​ക​ൾ ആ​പ്പി​ലൂ​ടെ നേ​രി​ട്ട്​ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ കെ​ട്ടി​ട​ത്തി​ന്‍റെ ലൈ​സ​ൻ​സ്, എ​ൻ​ജി​നീ​യ​റി​ങ്​ പ്ലാ​ൻ അ​പേ​ക്ഷ​ക​ൾ എ​ന്നി​വ​യും ആ​പ്പി​ലൂ​ടെ സ​മ​ർ​പ്പി​ക്കാ​നാ​വും.

സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ, നി​യ​മ​ങ്ങ​ൾ, സ​ർ​ക്കു​ല​റു​ക​ൾ, ചെ​ക്ക് ലി​സ്റ്റു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ളും ആ​പ്പി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യും. ലൈ​സ​ൻ​സ്​ അ​പേ​ക്ഷ​ക​ളു​ടെ സ്റ്റാ​റ്റ​സ്​ അ​റി​യാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. 

Tags:    
News Summary - With more services Dubai Building Permit App

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.