റേ​ഡി​യോ അ​വ​താ​ര​ക ലാ​വ​ണ്യ നി​ര്യാ​ത​യാ​യി

ദു​ബൈ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും യു.​എ.​ഇ​യി​ലെ റേ​ഡി​യോ കേ​ര​ള​ത്തി​ലെ അ​വ​താ​ര​ക​യു​മാ​യ ലാ​വ​ണ്യ (ര​മ്യാ സോ​മ​സു​ന്ദ​രം-41) നി​ര്യാ​ത​യാ​യി. അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 15 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മാ​ധ്യ​മ​രം​ഗ​ത്ത്​ സ​ജീ​വ​മാ​യി​രു​ന്നു. ക്ല​ബ്​ എ​ഫ്.​എം, റെ​ഡ്​ എ​ഫ്.​എം, യു ​എ​ഫ്.​എം, റേ​ഡി​യോ ര​സം തു​ട​ങ്ങി​യ റേ​ഡി​യോ ചാ​ന​ലു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. റേഡിയോ കേരളത്തിലെ വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി.ആർ.കെ ഓൺ ഡിമാൻഡ്, ഖാന പീന എന്നീ പരിപാടികളാണ്‌ ലാവണ്യയെ ശ്രദ്ധേയയാക്കിയത്‌

ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ന​വ​നീ​ത് വ​ർ​മ​യാ​ണ് (അ​ജി​ത് പ്ര​സാ​ദ്) ഭ​ർ​ത്താ​വ്. പി​താ​വ്​: പ​രേ​ത​നാ​യ സോ​മ​സു​ന്ദ​രം. മാ​താ​വ്​: ശ​ശി​ക​ല. മ​ക്ക​ൾ: വ​സു​ന്ധ​ര, വി​ഹാ​യ​സ്. ആ​ർ.​ജെ ലാ​വ​ണ്യ​യു​ടെ വേ​ർ​പാ​ടി​ൽ റേ​ഡി​യോ കേ​ര​ളം ടീ​മം​ഗ​ങ്ങ​ൾ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. തിരുവനന്തപുരം തമലം മരിയൻ അപ്പാർട്ട്‌മെന്റിലെ പൊതുദർശനത്തിനു ശേഷം സംസ്കാരം ബുധനാഴ്‌ച ഉച്ചക്ക് 12ന് ശാന്തികവാടത്തിൽ.

Tags:    
News Summary - Radio presenter Lavanya died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.