യു.എ.ഇയിൽ പെട്രോൾ വില വർധിച്ചു; ഡീസലിന്​ കുറഞ്ഞു

ദുബൈ: യു.എ.ഇയിൽ മാർച്ച്​ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ വില വർധിച്ചപ്പോൾ ഡീസലിന്​ വില കുറഞ്ഞു.

സൂപ്പർ 98 പെട്രോളിന്​ ഫെബ്രുവരിയെ അ​പേക്ഷിച്ച്​ നാല്​ ഫിൽസാണ്​ വർധിച്ചത്​. കഴിഞ്ഞ മാസം ലിറ്ററിന്​ 3.05 ദിർഹമായിരുന്നത്​ മാർച്ചിൽ 3.09 ദിർഹമാകും. സ്​പെഷ്യൽ 95 പെട്രോൾ നിരക്ക് 2.93 ദിർഹമിൽ നിന്ന്​ 2.97 ദിർഹമായി ഉയരും. ഇപ്ലസ്​ പെട്രോൾ നിരക്ക്​ 2.86 ദിർഹമിൽ നിന്ന്​ 2.90 ദി​ർഹമാകും.

അതേസമയം, ഡീസൽ വിലയിൽ 24 ഫിൽസിന്‍റെ കുറവുണ്ടാകും. 3.38 ദിർഹമായിരുന്നത് 3.14 ദിർഹമായാണ്​ കുറയുന്നത്​. ഇതോടെ, വിവിധ എമിറേറ്റുകളിലെ ടാക്സി നിരക്കുകളിലും മാറ്റമുണ്ടാകും. ഇന്ധന വിലക്കനുസരിച്ച്​ ടാക്സി നിരക്കുകൾ വ്യത്യാസപ്പെടാറുണ്ട്​.

Tags:    
News Summary - Petrol price hiked in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.