യു.എ.ഇയിൽ പെട്രോൾ വില വർധിച്ചു; ഡീസലിന്​ നേരിയ കുറവ്​

​ദുബൈ: മേയ്​ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ പെട്രോളിന്​ നിരക്ക്​ കൂടി. അതേസമയം ഡീസലിന്​ നേരിയ കുറവ്​ രേഖപ്പെടുത്തിയിട്ടുണ്ട്​. യു.എ.ഇ ഇന്ധന വില നിർണ്ണയ സമിതിയാണ് വില പുനർനിശ്ചയിച്ചത്​. പുതിയ വില ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തുടർച്ചയായ മൂന്നാമത്​ മാസമാണ്​ പെട്രോളിന്​ നേരിയ വർധനവ്​ രേഖപ്പെടുത്തുന്നത്​. പെട്രോളിന് 19 ഫിൽസ്​ വരെയാണ്​ ഇത്തവണ കൂടിയിട്ടുള്ളത്​. ഡീസലിന്​ 2 ഫിൽസാണ്​ കുറഞ്ഞത്​​. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.15 ദിർഹമായിരുന്നത്​ ഇതോടെ 3.34ഫിൽസായി. കഴിഞ്ഞ മാസം 3.03 ദിർഹമായിരുന്ന സ്പെഷ്യൽ 95 പെട്രോളിന് ഇത്തവണ വില 3.22ദിർഹമായി. ഇ പ്ലസ് 91 ലിറ്ററിന് 3.15ദിർഹമായാണ് വർധിച്ചത്. കഴിഞ്ഞ മാസം ഇതിന് 2.96 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3.09 ദിർഹമായിരുന്നത്​ 3.07ദിർഹമായാണ്​ കുറഞ്ഞിരിക്കുന്നത്​​. ഇന്ധനവിലയിലെ മാറ്റം വിവിധ എമിറേറ്റുകളിലെ ടാക്സി ചാർജുകളിൽ പ്രതിഫലിക്കും.

Tags:    
News Summary - Petrol price increased in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.