അബൂദബി: ഉടുപ്പണിഞ്ഞും ബെൽറ്റ് കെട്ടിയും ചേലിലെത്തിയ ഒാമനമൃഗങ്ങളുടെ കുസൃതികൾ കൊണ്ട് അബൂദബിയിൽ നടന്ന വാർഷിക വളർത്തുമൃഗോത്സവം ആവേശകരമായി. വെള്ളിയാഴ്ച അബൂദബി യാസ് െഎലൻഡ് ഡൂ അറേനയിലാണ് ജി.സി.സിതല വളർത്തുമൃഗോത്സവം സംഘടിപ്പിച്ചത്. വളർത്തുമൃഗ ഉൽപാദകർ, ഉടമകൾ, പൊതുജനങ്ങൾ എന്നിവർക്ക് ബോധവത്കരണം നൽകുക, വളർത്തുമൃഗങ്ങൾക്ക് മികിച്ച പരിചരണവും പരിതസ്ഥിതിയും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ഉത്സവം.
വളർത്തുമൃഗങ്ങൾക്കുള്ള ഉൽപന്നങ്ങൾ, ഭക്ഷണം, വസ്ത്രം, ആരോഗ്യപരിചരണം, പരിശീലനം തുടങ്ങിയവ ഉത്സവത്തിൽ പരിചയപ്പെടുത്തി. വിവിധ ഉൽപന്നങ്ങളുടെ വിൽപനയുമുണ്ടായിരുന്നു. നായകൾ, പൂച്ചകൾ എന്നിവക്ക് മത്സരം സംഘടിപ്പിച്ചു. വളർത്തുമൃഗ പരിപാലന സംഘങ്ങൾ, പുനരധിവാസ സംഘടനകൾ, പരിശീലന സ്കൂളുകൾ, വെറ്ററിനറി ഡോക്ടർമാർ തുടങ്ങിയവർ ഉത്സവത്തിന് എത്തിയിരുന്നു. യു.എ.ഇ പൊലീസ് ഡോഗ് സ്ക്വാഡ് കെ^9 യൂനിറ്റ്, എമിറേറ്റ്സ് കെന്നൽ ക്ലബ്, സർക്കാർ മൃഗക്ഷേമ വകുപ്പുകൾ എന്നിവയും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.