വ്യാ​ജ വ​യാ​ഗ്ര ഗു​ളി​ക​ക​ള്‍ വി​റ്റ ഫാ​ര്‍മ​സി​സ്​​റ്റി​ന് പി​ഴ

ഷാ​ര്‍ജ: വ​യാ​ഗ്ര​യു​ടെ വ്യാ​ജ മ​രു​ന്നു​ക​ള്‍ വി​റ്റ​തി​ന് ഷാ​ര്‍ജ കോ​ട​തി അ​റ​ബ് വം​ശ​ജ​നാ​യ ഫാ​ര്‍മ​സി​സ്​​റ്റി​ന് 5000 ദി​ര്‍ഹം പി​ഴ ചു​മ​ത്തി. ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ മ​രു​ന്നു​ക​ള്‍ വി​ല്‍പ​ന ന​ട​ത്തി​യ 42കാ​ര​നാ​യ അ​റ​ബ് പൗ​ര​ന്‍ വാ​ണി​ജ്യ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. അ​തേ​സ​മ​യം, പ്ര​തി​ക്കെ​തി​രെ കീ​ഴ​്​​കോ​ട​തി വി​ധി​ച്ച നാ​ടു​ക​ട​ത്ത​ല്‍ ഉ​ത്ത​ര​വ് ഷാ​ര്‍ജ അ​പ്പീ​ല്‍ കോ​ട​തി റ​ദ്ദാ​ക്കി.

വ്യാ​ജ വ​യാ​ഗ്ര മ​രു​ന്നു​ക​ള്‍ സം​ഭ​രി​ക്കു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്പ​നി ആ​രോ​ഗ്യ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ച​താ​യി കോ​ട​തി രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ലൈ​സ​ന്‍സി​ല്ലാ​ത്ത ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഷാ​ര്‍ജ​യി​ലെ ചി​ല ഫാ​ര്‍മ​സി​ക​ള്‍ക്ക് വി​ല്‍ക്കു​ക​യാ​യി​രു​ന്നു. വി​വ​രം സ്ഥി​രീ​ക​രി​ച്ച ശേ​ഷ​മാ​ണ് ഷാ​ര്‍ജ പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.