അബൂദബി: നിയമലംഘനങ്ങൾക്ക് പിടിച്ചെടുക്കുന്ന വാഹനങ്ങൾ പൊലീസിെൻറ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാതെ ഉടമയുടെ താമസയിടങ്ങളിൽ തന്നെ സൂക്ഷിക്കുന്ന പുതിയ രീതിയുമായി അബൂദബി പൊലീസ്. ദാനവർഷാചരണത്തിെൻറയും അന്താരാഷ്ട്ര നിലവാരത്തിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനുള്ള ഉദ്യമങ്ങളുടെയും ഭാഗമായാണ് പുതിയ രീതി സ്വീകരിക്കുന്നതെന്ന് അബൂദബി പൊലീസ് സെൻട്രൽ ഒാപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അലി ഖൽഫാൻ ആൽ ദാഹേരി വ്യക്തമാക്കി.
പിടിച്ചെടുക്കപ്പെട്ട വാഹനങ്ങളിൽ ചെറിയ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചായിരിക്കും പുതിയ രീതി നടപ്പാക്കുകയെന്ന് ഗതാഗത^പട്രോൾ ഡയറക്ടറേറ്റിലെ ഗതാഗത^റോഡ് സുരക്ഷ എൻജിനീയറിങ് വകുപ്പ് മേധാവി ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് ആൽ ഖലീലി അറിയിച്ചു.
വാഹനം ചലിപ്പിക്കാൻ ശ്രമിച്ചാൽ ഇൗ ഉപകരണം വഴി പൊലീസിന് വിവരമറിയാൻ സാധിക്കും. അതേസമയം, ഗുരുതര നിയമലംഘനം നടത്തിയവരുടെ വാഹനങ്ങൾ പൊലീസിെൻറ പ്രത്യേക കേന്ദ്രങ്ങളിലേക്ക് തന്നെ മാറ്റും.
പിടിച്ചെടുക്കപ്പെട്ട് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച വാഹനങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തിയാലും വീട്ടിൽ വാഹനം സൂക്ഷിക്കുന്ന സൗകര്യം റദ്ദാക്കി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് ആൽ ഖലീലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.