ഷാർജ: എക്സ്പോഷർ ഇന്റർനാഷനൽ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ ഭാഗമായി ഫോട്ടോഗ്രാഫർമാർക്ക് വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കാനും ചിത്രങ്ങൾ പകർത്താനും അവസരം നൽകി.
എമിറേറ്റിലെ ഒയാസിസിൽ പുതുതായി തുറന്ന ഷാർജ സഫാരിയിലേക്കാണ് ഫോട്ടോഗ്രാഫർമാർക്ക് സന്ദർശനാവസരം ലഭിച്ചത്. ഈ മേഖലയിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമാണിത്.
ആഫ്രിക്കയിൽനിന്നുള്ള അപൂർവ മൃഗങ്ങളും പ്രാദേശിക മൃഗങ്ങളുമടക്കം 120 വ്യത്യസ്ത അപൂർവ ഇനങ്ങളെ ഫോട്ടോഗ്രാഫർമാർ പകർത്തി. ഏറ്റവും അപൂർവമായ കാണ്ടാമൃഗങ്ങളും ഇതിലുൾപ്പെടും. വന്യജീവികളെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി നിർമിച്ച 800 ഹെക്ടർ പാർക്കിൽ കുടയുടെ ആകൃതിയിലുള്ള അക്കേഷ്യ ടോർട്ടിലിസ് ഉൾപ്പെടെ ആയിരത്തിലധികം നാടൻ, ആഫ്രിക്കൻ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പ്രകൃതിയെ നേരിട്ടറിഞ്ഞ് ചിത്രങ്ങൾ പകർത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോഷർ ഇന്റർനാഷനൽ ഫെസ്റ്റിവൽ ഷാർജ സഫാരി സന്ദർശനം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.