‘പിക് ആൻഡ് ഗ്രോ’ പദ്ധതിയുടെ ഭാഗമായി യു.എ.ഇ വനവത്കരണ വാരാചരണത്തോടനുബന്ധിച്ച് തൈ നടുന്ന പെൺകുട്ടികൾ

പരിസ്ഥിതിബോധം വളർത്താൻ 'പിക് ആൻഡ് ഗ്രോ'

ഷാർജ: ഷാർജ ഗേൾ ഗൈഡ്‌സ് 'പിക് ആൻഡ് ഗ്രോ' പദ്ധതിയുടെ ഭാഗമായി യു.എ.ഇ വനവത്കരണ വാരാചരണത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതിസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും ജൈവസുസ്ഥിരത മെച്ചപ്പെടുത്തുന്നതിന് ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനും വേണ്ടിയാണ് പരിപാടി ഒരുക്കിയത്. ഫലവൃക്ഷങ്ങൾ, ഒലിവ്, തുളസി, തക്കാളി, മല്ലി തുടങ്ങിയ അതിവേഗം വളരുന്ന ചെടികളുടെ 210ൽ അധികം വിത്തുകൾ എസ്‌.ജി.ജിയുടെ ആസ്ഥാനത്തും വീടുകളിലും നടുന്നതിനായി കൈമാറി.

വനവത്കരണ വാരാചരണത്തിൽ പെൺകുട്ടികളുടെ ഇടപെടൽ വർധിപ്പിക്കുക, പാരിസ്ഥിതിക അവബോധം വളർത്തുക, പൗര ധർമബോധം വളർത്തുക, പരിസ്ഥിതിസംരക്ഷണത്തിന് അവരെ പ്രചോദിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം. വാദി ദഫ്ത പ്ലാന്‍റേഷനുമായി സഹകരിച്ച് 30 പെൺകുട്ടികൾക്കായി 'ഹാർവെസ്റ്റ്' വർക്ക്ഷോപ് നടത്തി.

Tags:    
News Summary - ‘Pick and Grow’ to raise environmental awareness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.