അബൂദബി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ സായിദ് ചാരിറ്റബ്ൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (സായിദ് ഫൗണ്ടേഷൻ) ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ് ആൽ നഹ്യാനെ അദ്ദേഹത്തിെൻറ ഒാഫിസിൽ സന്ദർശിച്ചു. പ്രളയത്തിന് ശേഷം കേരളത്തിന് നൽകിയ പിന്തുണയിൽ ശൈഖ് നഹ്യാനും യു.എ.ഇ ഭരണാധികാരികൾക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
കേരളം നേരിട്ട ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ ശൈഖ് നഹ്യാൻ സംസ്ഥാനത്തിെൻറ പുനർനിർമിതി ഫലപ്രാപ്തിയിലെത്തുമെന്ന് പ്രത്യാശിച്ചു. കേരളത്തെ സഹായിക്കുന്നതിന് വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേരളം സന്ദർശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം ശൈഖ് നഹ്യാൻ സ്വീകരിച്ചു.
നോർക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളേങ്കാവൻ, നോർക വൈസ് ചെയർമാൻ എം.എ. യൂസുഫലി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ തുടങ്ങിവരും പിണറായി വിജയനോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.