ഷാര്‍ജ: ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഷാര്‍ജയുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യൻറ്സിെൻറ സ്തനാർബുദ ബോധവത്കരണ സംരംഭമായ പിങ്ക് കാരവൻ വീണ്ടും രംഗത്ത്. 2019ൽ യു.എ.ഇയിലുടനീളം നടത്തിയ വാർഷിക സ്തനാർബുദ ബോധവത്കരണ കാമ്പയിനില്‍ മാമോഗ്രാം പരിശോധനക്ക് വിധേയരായ സ്ത്രീകളോട് ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിൽ സ്ഥിതിചെയ്യുന്ന പിങ്ക് കാരവൻ മെഡിക്കൽ മൊബൈൽ ക്ലിനിക്കിൽ വീണ്ടും പരിശോധനക്ക് വിധേയരാകാൻ ആഹ്വാനം ചെയ്തു.
2021 ജനുവരി മുതൽ ക്ലിനിക് ഫോളോഅപ് ടെസ്റ്റുകൾ നടത്തിവരുകയാണ്. 661 പേരിൽ 100 സ്ത്രീകളെ ഇതുവരെ തുടര്‍പരിശോധനക്ക് വിധേയമാക്കി. 40 മുതൽ 69 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ രണ്ട് വർഷത്തിലൊരിക്കൽ മാമോഗ്രാം സ്‌ക്രീനിങ്ങിന് വിധേയമാകണമെന്ന മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഈ തുടർ പരിശോധനകൾ നിർദേശിക്കുന്നത്. യു.എ.ഇയിലുടനീളം പിങ്ക് കാരവൻ മെഡിക്കൽ മൊബൈൽ ക്ലിനിക് സൗജന്യ സ്തനാർബുദ പരിശോധന നടത്തുന്നു.ഓരോ രോഗിയുടെയും സന്ദർശനത്തിനുശേഷം എല്ലാ മെഷീനുകളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.