ദുബൈ: ഇന്ത്യയിലെ ആരാധനാലായങ്ങളുടെ നിലവിലെ സ്ഥിതിയിൽ മാറ്റംവരുത്തരുതെന്ന് വ്യവസ്ഥചെയ്യുന്ന 1991ലെ ആരാധനാലയ നിയമം പിൻവലിക്കണമെന്ന് ബി.ജെ.പി എം.പി ഹർനാഥ് സിങ് യാദവ് ആവശ്യപ്പെട്ടത് പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് എസ്.കെ.പി സകരിയ്യ.
ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാരാണസിയിലെ ഗ്യാൻവാപി പള്ളിയിലും മഥുര ഈദ്ഗാഹിലും അവകാശവാദം ഉന്നയിക്കുന്ന തീവ്രഹിന്ദു സംഘടനകൾക്ക് ആരാധനാലയ നിയമം തടസ്സമായിനിൽക്കുന്ന പശ്ചാത്തലത്തിലാണ് നിയമം അപ്പാടെ പിൻവലിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി വന്നിരിക്കുന്നതെന്നും അത് തള്ളിക്കളയണമെന്നും രാജ്യത്തെ മതസൗഹാർദത്തെ അപകടപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജമാഅത്ത് യു.എ.ഇ വർക്കിങ് പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.ടി.പി ഇബ്രാഹിം, സി.കെ അശ്റഫ്, കെ. അശ്റഫ്, കെ. ശരീഫ്, റജാഹ് പുന്നക്കൻ, എൻ. ഉമ്മർ, നജാദ് ബീരാൻ, കെ. അലി, കെ. റംഷീദ്, മുബശ്ശിർ കെ. അഫ്സൽ, ടി.ടി മഹറൂഫ് എന്നിവർ സംസാരിച്ചു. എം. ഇബ്രാഹിം സ്വാഗതവും കെ. ശരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.