ഷാർജ: ഒലീവ് മരത്തിൽ നിന്ന് തേൻ ശേഖരിക്കുന്ന പദ്ധതിയുമായി ഷാർജ. പൂർണമായും കീടനാശിനി രഹിതമായ രീതിയിൽ തേൻ ശേഖരിക്കാൻ സാധ്യമാകുന്ന പദ്ധതി അൽ ദൈദ് സർവകലാശാലയാണ് നടപ്പിലാക്കുന്നത്. ഷാർജ റേഡിയോയിലും ടെലിവിഷനിലും ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ‘ഡയറക്ട് ലൈൻ’ പരിപാടിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. തേൻ പദ്ധതിക്ക് പുറമെ പച്ചക്കറി, പഴം ഉൽപാദന ഫാമുകളും കന്നുകാലി, കോഴി ഫാമുകളും സർവകലാശാലയുടെ പദ്ധതിയിലുണ്ട്.
പാലും മാംസവും ഉൽപാദിപ്പിക്കുന്നതിന് ആടുകളെ വളർത്തുന്നത് ലക്ഷ്യമിട്ടുള്ള മേച്ചിൽപ്പുറ പദ്ധതിക്കും യൂനിവേഴ്സിറ്റി മേൽനോട്ടം വഹിക്കും. ഈ വർഷം തുടക്കത്തിലാണ് കൃഷി, പരിസ്ഥിതി, ഭക്ഷണം, കന്നുകാലികൾ എന്നീ മേഖലയിൽ പ്രത്യേകമായി ശ്രദ്ധയൂന്നുന്ന അൽ ദൈദ് സർവകലാശാല സ്ഥാപിക്കുന്നത് സംബന്ധിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപനം നടത്തിയത്. എമിറേറ്റിൽ നടപ്പിലാക്കിവരുന്ന ഗോതമ്പ് ഫാം, പച്ചക്കറി ഫാം, ഡെയറി ഫാം തുടങ്ങിയ പദ്ധതികൾക്ക് സർവകലാശാലയുടെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും സഹായകരമാകും. ലബോറട്ടറികൾ, വിത്ത് ബാങ്ക്, മറ്റു സൗകര്യങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.