ദുബൈ: ഗൾഫ് മേഖലയിൽ കേരള സിലബസ് പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് 88.03ശതമാനം വിജയം. 568പേർ പരീക്ഷ എഴുതിയതിൽ 500പേർ ഉപരിപഠനത്തിന് അർഹത നേടി. 81പേർക്ക് എല്ലാ വിഷയത്തിലും എപ്ലസ് നേടാനും സാധിച്ചു.
യു.എ.ഇയിലെ എട്ട് സ്കൂളുകളിലാണ് ഗൾഫിൽ സെന്ററുകളുണ്ടായിരുന്നത്. അതിനു പുറമെ ഓപൺ സ്ട്രീമിൽ പരീക്ഷക്കിരുന്ന 16പേരും വിജയിച്ചിട്ടുണ്ട്. ഇവരിൽ മൂന്നുപേർക്ക് ഫുൾ എപ്ലസും കൈവരിക്കാനായി. ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ നൂറുശതമാനം വിജയം കരസ്ഥമാക്കി. ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ(98.92), ഗൾഫ് മോഡൽ സ്കൂൾ ദുബൈ(65.38), മോഡൽ സ്കൂൾ അബൂദബി(99.20), ന്യൂ ഇന്ത്യൻ എച്ച്.എസ്.എസ് റാസൽഖൈമ(80.65), ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽഖുവൈൻ(79.73), ഇന്ത്യൻ സ്കൂൾ ഫുജൈറ(90), ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ അൽഐൻ(82.61) എന്നിങ്ങനെയാണ് യു.എ.ഇയിലെ മറ്റു സ്കൂളുകളിലെ വിജയ ശതമാനം.
മലയാളികളെ കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിവിധ രാജ്യക്കാരും കേരള സിലബസില്‍ വിവിധ സ്കൂളുകളിൽ പരീക്ഷ എഴുതിയവരിൽ ഉൾപ്പെടും. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും ജീവനക്കാരെയും രക്ഷിതാക്കളെയും വിവിധ സ്കൂള്‍ മാനേജ്മെന്റുകൾ അഭിനന്ദനമറിയിച്ചു.
പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷങ്ങളിലും എപ്ലസ് നേടിയവർ
ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ദുബൈ
മിൻഹാജ് ഫർസീൻ, അർവ അലി, ബിസ്മി അനീഷ, . ലെയ മറിയം, അഫ്റ മുജീബ്, മുഹമ്മദ് ആമിർ, ആയിഷ നർവിൻ, നവാൽ ഷെറിൻ, ദയാ ബോസ്,അർച്ചന മോഹൻദാസ്, ആമിന സജ, ഹന്ന ഷാജു, ഫിദ ഫാത്തിമ, . മുഹമ്മദ് റബീഹ്, ഷിഫ ശഫീഖ്, നജ ഫാത്തിമ രയരോത്ത്, മുഹമ്മദ് ഇഹ്സാൻ, അക്ഷിദ ഷാജി, ഫാത്തിമ ഫെമിൻ, ബാസിമ കൊടാമ്പി, ജഫ്ന ഷെറിൻ, മുഹമ്മദ് അമീൻ, നജ ഫാത്തിമ, യാസ്മിൻ ബാദ്ഷാ, തൻസില സാദിക്, സൈഫ
മോഡൽ സ്കൂൾ, അബൂദബി
അഫ്ര മഹ മുസ്തഫ, അഷിത ഷാജിർ, ആയിഷാബി പി.പി, ഫാത്തിമ ദിൻഷ, ഷംന, സോഹ സാഖർ, അഖില ചൗധരി, ഫാത്തിമ കെ.പി, ഫിദ ഫാത്തിമ, ഹംന ഹർഹത്ത്, ജുമാന ജബീൻ, കല്യാണി ഷീബ മനോജ് കുമാർ, ലൈല പർവീൺ ഷിയാസ്, നഫീസ സലിം, നസ്ല കളത്തിൽ, നിദ ഫാത്തിമ. ടി, റഫ സുൽത്താന റഷീദ്, ഹിബ ബഷീർ, ജെന്നിഫർ ജോജോ, ലിയ റഫീഖ്, മുഹമ്മദ് ഷിഹാൻ, നിഹാൽ വളപ്പിൽ, നിഥിൻ ഷാ, ജമീല നാസർ, അദ്നാൻ സമീഹ്, മുഹമ്മദ് സിനാൻ, ഷബീൽ ഇസ്മയിൽ, അയാൻ സലീം, വൈഷ്ണവ് രാജൻ നായർ, മുഹമ്മദ് ഇഹ്സാൻ, മുഹമ്മദ് സാലിഹ്, അംന അസിയ സുബൈർ, ഫാത്തിമ ത്വയ്യിബ, ഫാത്തിമത്തുൽ സൽവ, നജ ഫാത്തിമ, വഫ കാസിം, ഹന്ന എൽസ പ്രിൻസ്, അദ്നാൻ നൂറുദ്ധീൻ, ആലിയ അറക്കൽ,
ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഷാർജ
നദ സലാം, ഹന ഫാത്തിമ, ആയിഷ ഇസ്മായീൽ, ഹയ ശംസുദ്ദീൻ, നമിത ബാബു, മുഹ്സിന ഫാത്തിമ, ജെസ്ലിൻറോസ്, ലിയ ഹനാൻ, മെഹ്ന ഫാത്തിമ.
ഗൾഫ് മോഡൽ സ്കൂൾ, ദുബൈ
നബീല നൂർ, ഫാത്തിമ റിൻഷ, അനിത അനിൽ.
ന്യൂ ഇന്ത്യൻ സ്കുൾ അൽഐൻ, ഇന്ത്യൻ സ്കൂൾ,ഫുജൈറ
സ്നേഹ മേരി വിനോദ്, മറിയം യൂനുസ്, മെഹ്റിൻ അബ്ദുൽ കരീം (ന്യൂ ഇന്ത്യൻ സ്കൂൾ അൽഐൻ)
ദേവാംഗ് ഷാജി, അക്സ അനിയൻ, നഫ്ല അബ്ദുന്നാസർ (ഇന്ത്യൻ സ്കൂൾ ഫുജൈറ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.