പ്ലസ് ടു: ഗൾഫ് സ്കൂളുകളിൽ 88.03 ശതമാനം വിജയം; 81 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ്

ദുബൈ: ഗൾഫ് മേഖലയിൽ കേരള സിലബസ് പ്ലസ് ടു പരീക്ഷയിൽ 88.03 ശതമാനം വിജയം. 568 പേർ പരീക്ഷ എഴുതിയതിൽ 500 പേർ ഉപരിപഠനത്തിന് അർഹത നേടി. 81 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. യു.എ.ഇയിലെ എട്ട് സ്കൂളുകളിലാണ് സെന്‍ററുകളുണ്ടായിരുന്നത്.

കൂടാതെ, ഓപൺ സ്ട്രീമിൽ പരീക്ഷ എഴുതിയി 16 പേരും വിജയിച്ചിട്ടുണ്ട്. ഇവരിൽ മൂന്നുപേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ 100 ശതമാനം വിജയം നേടി. ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ (98.92), ഗൾഫ് മോഡൽ സ്കൂൾ ദുബൈ (65.38), മോഡൽ സ്കൂൾ അബൂദബി (99.20), ന്യൂ ഇന്ത്യൻ എച്ച്.എസ്.എസ് റാസൽഖൈമ (80.65), ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽഖുവൈൻ (79.73), ഇന്ത്യൻ സ്കൂൾ ഫുജൈറ (90), ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ അൽഐൻ (82.61) എന്നിങ്ങനെയാണ് യു.എ.ഇയിലെ മറ്റു സ്കൂളുകളിലെ വിജയ ശതമാനം.

Tags:    
News Summary - Plus Two: 88.03 percent success in Gulf schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.