പ്ലസ്​ ടു: മികച്ച വിജയവുമായി യു.എ.ഇയിലെ സ്കൂളുകൾ

ദുബൈ: ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയവുമായി യു.എ.ഇയിലെ സ്കൂളുകൾ. പരീക്ഷ എഴുതിയവരിൽ 93.81 ശതമാനം കുട്ടികളും തുടർപഠനത്തിന്​ യോഗ്യത നേടി. 57 കുട്ടികൾ എല്ലാ വിഷയത്തിലും എ ​പ്ലസ്​ നേടി. ഗൾഫിൽ യു.എ.ഇയിൽ മാത്രമാണ്​ പരീക്ഷ കേന്ദ്രങ്ങളുള്ളത്​. നാട്ടിലെ ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ വിജയ ശതമാനം യു.എ.ഇയിലാണ്​.

എട്ട്​ സ്കൂളുകളിലായി 506 കുട്ടികളാണ്​ രജിസ്റ്റർ ചെയ്തിരുന്നത്​. ഇതിൽ 501 കുട്ടികളും പരീക്ഷയെഴുതി. 470 കുട്ടികൾ തുടർപഠന യോഗ്യത നേടി. ദുബൈ ന്യൂ ഇന്ത്യൻ സ്കൂൾ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ പരീക്ഷയെഴുതിയ എല്ലാ കുട്ടികളും വിജയിച്ചു. ഇരു സ്കൂളുകളിലും യഥാക്രമം 93, 26 കുട്ടികൾ വീതം പരീക്ഷയെഴുതി.

ദുബൈ ഗൾഫ്​ ഇന്ത്യൻ മോഡൽ സ്കൂളിൽ പരീക്ഷയെഴുതിയ 87 കുട്ടികളിൽ 72 പേർ പാസായി. അബൂദബി മോഡൽ സ്കൂളിൽ 96ൽ 95ഉം വിജയിച്ചു. ഈ സ്കൂളിലെ 26 കുട്ടികൾക്ക്​ ഫുൾ എ പ്ലസ്​ ലഭിച്ചു. അൽ ഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളില 26 കുട്ടികളിൽ 25 പേർ പാസായി. റാസൽ ഖൈമ ന്യൂ ഇന്ത്യൻ സ്കൂളിൽ 62ൽ 53 കുട്ടികൾ തുടർപഠനത്തിന്​ യോഗ്യത നേടി. ഉമ്മുൽ ഖുവൈൻ ഇംഗീഷ്​ സ്കൂളിൽ 53ൽ 47 കുട്ടികൾ വിജയിച്ചപ്പോൾ ഫുജൈറ ഇന്ത്യൻ സ്കൂളിൽ 60ൽ 54 കുട്ടികൾ വിജയിച്ചു.

Tags:    
News Summary - Plus two results-u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.