ദുബൈ: പത്താംക്ലാസ് ഉന്നത വിജയികൾക്കായി ‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെ പി.എം ഫൗണ്ടേഷൻ സംഘടിപ്പിച്ച ടാലന്റ് സെർച് പരീക്ഷയുടെ യു.എ.ഇതല വിജയികൾക്ക് അവാർഡുകൾ സമ്മാനിച്ചു. ദുബൈ എയർപോർട്ട് റോഡിലെ ഫ്ലോറ ഇൻ ഹോട്ടലിൽ നടന്ന അവാർഡ് വിതരണ ചടങ്ങ് പി.എം ഫൗണ്ടേഷൻ ട്രസ്റ്റി സി.എച്ച്. അബ്ദുറഹീം ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയങ്ങൾ നേടുന്നതിന് വിദ്യാർഥികൾക്ക് പ്രചോദനം പകരാനാണ് പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച് പരീക്ഷകളിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഗൾഫ് മാധ്യമം’ മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ അധ്യക്ഷത വഹിച്ചു. ഫ്ലോറ ഗ്രൂപ് ചെയർമാൻ വി.എ. ഹസൻ, സി.ഇ.ഒ മുഹമ്മദ് റാഫി, ‘ഗൾഫ് മാധ്യമം’ മിഡിലീസ്റ്റ് എഡിറ്റോറിയൽ മേധാവി സാലിഹ് കോട്ടപ്പള്ളി എന്നിവരും സംസാരിച്ചു.
അഹ്മദ് ഫരീദ്, അഭിജിത് ജയൻ, ഗാബ്രിയേല ജോർജ്, ജിഷ്ണു വിജയ് രമേഷ്, എൽവിത പൗലോസ്, ജോഷ്വ ടൈറ്റസ്, ആഫിയ ഫുർഖാൻ അലി, അൽത്താഫ് മുഹമ്മദ്, മുഹമ്മദ് അയാൻ, അർഷ് റാഫി അബൂബക്കർ, ഫഹീം മുഹമ്മദ്, മിർ ഇമാദ് അലി, യുവന്തിക അരുൺകുമാർ, സോന മാതു അയ്യപ്പൻ എന്നീ വിദ്യാർഥികളാണ് അവാർഡ് സ്വീകരിച്ചത്. തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.