ദുബൈ: പി.എം.ഫൗണ്ടേഷെൻറ വിദ്യാഭ്യാസ ഫെലോഷിപ്പ് വിതരണം ഇന്ന് ദുബൈ ദേര ഫ്ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കും. വൈകിട്ട് അഞ്ചിന് തുടങ്ങുന്ന പരിപാടിയിൽ ജി.സി.സി രാജ്യങ്ങളിലെ മികച്ച 10 വിദ്യാര്‍ഥികൾക്കാണ് ഫെലോഷിപ്പ് നൽകുന്നത്. ചടങ്ങിൽ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസ്. അധ്യക്ഷത വഹിക്കും. മൊഹ്യുദ്ദീൻ മുഹമ്മദലി, ട്രസ്റ്റി ഡോ. എൻ.എം. ഷറഫുദ്ദീൻ, ഗൾഫ് മാധ്യമം റെസിഡൻറ് എഡിറ്റർ പി.െഎ.നൗഷാദ് എന്നിവർ സംസാരിക്കും.
മർവ വലിയ പീടിയേക്കൽ അബ്ദുൽ റൗഫ് (ബഹ്റൈൻ), ആതിര സുജ പ്രകാശ് (ബഹ്റൈൻ), സ്നേഹ വർഗീസ് (ദോഹ), സൊണാൽ ബേര (കുവൈറ്റ്), മുബഷീർ അൽത്താഫ് ഷബാബ് (ഒമാൻ), ലിയ അജി, അമാൻ ഷാനവാസ്, െഎശ്വര്യ സന്തോഷ്, ദന മുഹമ്മദ് സാലി, സാഹിൽ ഷഹീൻ ( എല്ലാരും യു.എ.ഇ) എന്നിവരാണ് ഫെലോഷിപ്പിന് അർഹരായത്. ട്രോഫി,മെമേൻറാ, പുസ്തകങ്ങള്‍, പഠന സഹായികള്‍ തുടങ്ങിയവ ഇവര്‍ക്ക് സമ്മാനിക്കും. ഒപ്പം പരമാവധി അഞ്ചുവര്‍ഷം വരെ പഠനം നടത്താനുള്ള സാമ്പത്തിക സഹായവും അക്കാദമിക് സഹായവും പി.എം.ഫൗണ്ടേഷന്‍ നല്‍കുന്നുണ്ട്. 75,000 രൂപയാണ് പ്രതിവര്‍ഷം നല്‍കുന്നത്. ഇതോടനുബന്ധിച്ച് തെരഞ്ഞെടുത്ത സ്കൂള്‍ അധ്യാപകര്‍ക്കായി പ്രത്യേക ക്ലാസ് നടത്തും. ‘ക്രീയേഷൻ ഒാഫ് ആൻ െഎഡിയൽ സ്റ്റുഡൻറ്’എന്ന വിഷയത്തില്‍ എ.പി.എം മുഹമ്മദ് ഹനീഷ് ക്ലാസ് എടുക്കും. ഇതിനുള്ള രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ്/എ വണ്‍ നേടിയ വിദ്യാര്‍ഥികളില്‍ നിന്നാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടിയ 42 വിദ്യാര്‍ഥികളെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചിരുന്നു. ഇവരില്‍ നിന്ന് 25 പേരെ അഭിമുഖത്തിന് ക്ഷണിച്ചു. അവരിൽ മികവ് പുലര്‍ത്തിയവരാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. പ്രമുഖ പ്രവാസി വ്യവസായിയായ ഗള്‍ഫാര്‍ മുഹമ്മദലി കാല്‍ നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പി.എം ഫൗണ്ടേഷൻ കൊച്ചി ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഫൗണ്ടേഷന് കീഴിൽ കോഴിക്കോട് ഫാറൂഖ് കോളജില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും മട്ടാഞ്ചേരിയില്‍ പാവപ്പെട്ട കുട്ടികള്‍ക്കായി പ്രവേശ പരീക്ഷാ പരിശീലന കേന്ദ്രവും കൊച്ചിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടൻറ് പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് വാര്‍ഷിക പ്രഭാഷണ പരിപാടിയും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.