ദുബൈ: പി.എം .ഫൗണ്ടേഷെൻറ വിദ്യാഭ്യാസ ഫെലോഷിപ്പുകൾ വിതരണം ചെയ്തു. ദുബൈ ദേര ഫ്ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങിൽ ഫൗണ്ടേഷന് സ്ഥാപകൻ ഗള്‍ഫാര്‍ പി. മുഹമ്മദലി വിതരണോദ്ഘാടനം നിർവഹിച്ചു. പാവപ്പെട്ട രോഗികളുടെ ചികിൽസക്ക് സഹായം ലഭ്യമാക്കുന്ന പദ്ധതിക്ക് ഫൗണ്ടേഷൻ തുടക്കമിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി അഞ്ച് ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. പുരസ്ക്കാര ജേതാക്കളായ കുട്ടികൾ കുടുംബങ്ങളുടെ മാത്രമല്ല സമൂഹത്തിെൻറ മുഴുവൻ ഒാമനകളാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസ്. അഭിപ്രായപ്പെട്ടു. ഭാവിയെ നയിക്കാൻ കെൽപ്പുള്ളവരാണ് അവാർഡ് ജേതാക്കളെന്ന് പേസ് ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി ചൂണ്ടിക്കാട്ടി. മർവ വലിയ പീടിയേക്കൽ അബ്ദുൽ റൗഫ് (ബഹ്റൈൻ), ആതിര സുജ പ്രകാശ് (ബഹ്റൈൻ), സ്നേഹ വർഗീസ് (ദോഹ), സൊണാൽ ബേര (കുവൈറ്റ്), മുബഷീർ അൽത്താഫ് ഷബാബ് (ഒമാൻ), ലിയ അജി, അമാൻ ഷാനവാസ്, െഎശ്വര്യ സന്തോഷ്, ദന മുഹമ്മദ് സാലി, സാഹിൽ ഷഹീൻ ( എല്ലാരും യു.എ.ഇ) എന്നിവർ ഫെലോഷിപ്പ് ഏറ്റുവാങ്ങി.
ജി.സി.സി രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുക്കെപ്പട്ട മികച്ച 10 വിദ്യാര്‍ഥികൾക്കാണ് ഫെലോഷിപ്പ് നൽകിയത്. ചടങ്ങിൽ ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി.എ. ഹസൻ, ഫൗണ്ടേഷന് ട്രസ്റ്റി ഡോ. എൻ.എം. ഷറഫുദ്ദീൻ, ഗൾഫ് മാധ്യമം റെസിഡൻറ് എഡിറ്റർ പി.െഎ.നൗഷാദ് എന്നിവരും പെങ്കടുത്തു. ഒാൺലൈൻ രജിസ്ട്രേഷൻ വഴി തെരഞ്ഞെടുക്കപ്പെട്ട അമ്പത് അധ്യാപകർക്കായി‘ക്രീയേഷൻ ഒാഫ് ആൻ െഎഡിയൽ സ്റ്റുഡൻറ്’എന്ന വിഷയത്തില്‍ എ.പി.എം മുഹമ്മദ് ഹനീഷ് ക്ലാസ് എടുത്തു. ഗൾഫ് മാധ്യമവുമായി സഹകരിച്ച് എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ്/എ വണ്‍ നേടിയ വിദ്യാര്‍ഥികളില്‍ നിന്നാണ് ഫൗണ്ടേഷന്‍ ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടിയ 42 വിദ്യാര്‍ഥികളെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചിരുന്നു. ഇവരില്‍ നിന്ന് 25 പേരെ അഭിമുഖത്തിന് ക്ഷണിച്ചു. അവരിൽ മികവ് പുലര്‍ത്തിയവരാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. പ്രമുഖ പ്രവാസി വ്യവസായിയായ ഗള്‍ഫാര്‍ മുഹമ്മദലി കാല്‍ നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പി.എം ഫൗണ്ടേഷൻ കൊച്ചി ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഫൗണ്ടേഷന് കീഴിൽ കോഴിക്കോട് ഫാറൂഖ് കോളജില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും മട്ടാഞ്ചേരിയില്‍ പാവപ്പെട്ട കുട്ടികള്‍ക്കായി പ്രവേശ പരീക്ഷാ പരിശീലന കേന്ദ്രവും കൊച്ചിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടൻറ് പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.