ദുബൈ: പ്രവാസി വിദ്യാർഥികൾക്കിടയിലെ മിടുക്കരെ കണ്ടെത്താൻ ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന സംരംഭമായ പി.എം. ഫൗണ്ടേഷൻ ഗൾഫ് മാധ്യമവുമായി ചേർന്ന് നടത്തിയ ടാലൻറ് സെർച്ച് പരീക്ഷ അറിവിെൻറ ആഘോഷമായി. കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ ഗ്രേഡുകൾ നേടിയ പ്രതിഭകൾക്കാണ് ടാലൻറ് സെർച്ച് പരീക്ഷ എഴുതാൻ അവസരം നൽകിയത്. യു.എ.ഇയിൽ അബൂദബി, ദുബൈ, അൽെഎൻ എന്നിങ്ങനെ മൂന്നു കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഇന്ത്യയിലും സൗദി, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ രാജ്യങ്ങളിലും വിവിധ സെൻററുകളിലും ആയിരക്കണക്കിന് വിദ്യാർഥികൾ പരീക്ഷയെഴുതാനെത്തി.
പൊതുവിജ്ഞാനം, വിശകലനം, അടിസ്ഥാന വിഷയങ്ങളിലുള്ള പരിജ്ഞാനം എന്നീ മേഖലകളിൽ വിദ്യാർഥികളുടെ മാറ്റുനോക്കാൻ പര്യാപ്തമായിരുന്നു ചോദ്യങ്ങൾ. മികവുതെളിയിക്കുന്ന വിദ്യാർഥികൾക്ക് പി.എം ഫൗണ്ടേഷൻ ഒന്നേകാൽ ലക്ഷം രൂപയുടെ സ്കോളർഷിപ്പും തുടർപഠന മാർഗനിർദേശങ്ങളും നൽകും. നിശ്ചിത മാർക്ക് നേടുന്ന കുട്ടികൾക്കെല്ലാം ‘അവാർഡ് ഒാഫ് എക്സലൻസ്’ സർട്ടിഫിക്കറ്റും 10,000 രൂപ മൂല്യമുള്ള സമ്മാനങ്ങളും ലഭിക്കും.
അബൂദബി മോഡൽ സ്കൂളിൽ പ്രിൻസിപ്പൽ ഡോ. വി.വി. അബ്ദുൽ ഖാദർ, ഡോ. ബൽക്കീസ് എന്നിവർ കുട്ടികളെ പ്രോത്സാഹിപ്പിക്കാനെത്തി. വി.പി. മെഹ്റൂഫ്, ഹസീബ്, താജുന്നീസ എന്നിവർ നേതൃത്വം നൽകി. ദുബൈ എൻ.െഎ മോഡൽ സ്കൂളിൽ അധ്യാപകരായ അബ്ദുൽ റഷീദ്, സിന്ധു, റീജ, ഗൾഫ് മാധ്യമം പ്രതിനിധികളായ ഫാറൂഖ് മുണ്ടൂർ, ആരിഫ് ഖാൻ എന്നിവർ മേൽനോട്ടം വഹിച്ചു. ഒയാസിസ് ഇൻറർനാഷനൽ സ്കൂൾ ആയിരുന്നു അൽെഎനിലെ പരീക്ഷാകേന്ദ്രം. സ്കൂൾ അക്കാദമിക് ഡയറക്ടർ സി.കെ. മനാഫ്, റസാഖ് മാസ്റ്റർ, ഐ.ടി. മഹ്റൂഫ്, ഗൾഫ് മാധ്യമം ലേഖകൻ സുലൈമാൻ രണ്ടത്താണി, എബി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.