പി.എം ഫൗണ്ടേഷൻ  ടാലൻറ് സെർച്ച് പരീക്ഷ

ദുബൈ : ജി.സി.സി രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പി.എം ഫൗണ്ടേഷൻ നടത്തുന്ന ടാലൻറ്​  സെർച്ച്​ പരീക്ഷയിൽ പങ്കെടുക്കാൻ അവസരം. ബഹറൈൻ ,ഖത്തർ,യു.എ.ഇ ,ഒമാൻ,കുവൈറ്റ് ,സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക . 2017 മാർച്ച്/ഏപ്രിൽ മാസങ്ങളിൽ നടന്ന പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+/ എ1 ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

 മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പി.എം. ഫൗണ്ടേഷൻ നൽകുന്ന ഒന്നേക്കാൽ ലക്ഷം രൂപയുടെ സ്കോളർഷിപ്പും തുടർപഠന  മാർഗ നിർദേശങ്ങളും നൽകും. കൂടാതെ നിശ്ചിത മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ മൂല്യമുള്ള പുരസ്കാരവും സർട്ടിഫിക്കറ്റും സമ്മാനിക്കും.

2017 ഒക്ടോബർ 14 നാണു പരീക്ഷ. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ www.pmfonline.org എന്ന വെബ്​സൈറ്റ്​ മുഖേന ഇൗ മാസം 30 നകം   അപേക്ഷിക്കണം. 

Tags:    
News Summary - PM Foundation Talent Search Examination And Fellowship-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT