ദുബൈ: ജി.സി.സി രാജ്യങ്ങളിലെ മികച്ച ഇന്ത്യൻ വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നതിന് പി.എം.ഫൗണ്ടേഷൻ ഗൾഫ് മാധ്യമവുമായി ചേർന്ന് സംഘടിപ്പിച്ച ടാലൻറ് സെർച്ച് പരീക്ഷക്ക് ആവേശകരമായ പ്രതികരണം. കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ്, എ1 നേടിയ നൂറു കണക്കിന് വിദ്യാർഥികളാണ് യു.എ.ഇ, സൗദി, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലായി പരീക്ഷക്കിരുന്നത്. യു.എ.ഇയിൽ മൂന്ന് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ, അബൂദബി മുസഫ മോഡൽ സ്കൂൾ, അൽെഎൻ ഒയാസിസ് ഇൻറർനാഷനൽ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പരീക്ഷ.
അൽെഎൻ ഒയാസിസ് ഇൻറർനാഷനൽ സ്കൂളിൽ നടത്തിയ പരീക്ഷയിൽ അൽെഎൻ യു.എ.ഇ സർവകലാശാല ലെക്ചറർ മുഹമ്മദ് ശമീം ആയിരുന്നു ഇൻവിജിലേറ്റർ. ഗൾഫ് മാധ്യമം സർക്കുലേഷൻ മാനേജർ മുഹമ്മദലി കോട്ടക്കൽ, വി. ഷാഹുൽ ഹമീദ് എന്നിവർ മേൽനോട്ടം വഹിച്ചു. മുസഫ മോഡൽ സ്കൂളിൽ നടന്ന പരീക്ഷയിൽ വി. മുനീർ ഇൻവിജിലേറ്ററായിരുന്നു. ജാഫർ, വി.പി. മഹ്റൂഫ്, പി.പി. സാലിഹ്, സാജിത ബഷീർ എന്നിവർ മേൽനോട്ടം വഹിച്ചു.ദുബൈ കേന്ദ്രത്തിൽ പരീക്ഷക്ക് പത്മരാജ്, ബോണി ഫാസ്, ഡേൽ ഡിക്രൂസ് എന്നിവർ ഇൻവിജിലേറ്ററായിരുന്നു. വി. ഹാരിസ്, ടി.പി. ഹാരിസ്, എൻ. റമീസ് ഖാൻ, ഹുമയൂൺ കബീർ മേപ്പാടി, ആരിഫ് ഖാൻ, നസീർ കെ. ഹുസൈൻ എന്നിവർ മേൽനോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.