ദുബൈ: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ദുബൈ ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചു. ചടങ്ങിൽ സ്കൂൾ ചെയർമാൻ ഹാജി ജമാലുദ്ദീൻ എഴുതിയ ‘സംസം’ എന്ന കവിത സമാഹാരത്തിന്റെ പ്രസാധാനം റഫീഖ് അഹമ്മദ് നിർവഹിച്ചു. പോയറ്റിക് ഹാർട്ട് പുരസ്കാരത്തിന് അർഹനായ അഹമ്മദ് ഹബീബിനെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ ഡയറക്ടർ ഡോ. സലീം ജമാലുദ്ദീൻ ഉപഹാര സമർപ്പണം നടത്തി. മലയാള വിഭാഗം അധ്യാപകൻ ജിജോ തോമസ് കവിയെ പരിചയപ്പെടുത്തി. അധ്യാപകനായ മുഹമ്മദ് ഇബ്രാഹീം, മുഫീദ, യൂസുഫ് കാരക്കാട് എന്നിവർ കാവ്യാവതരണം നടത്തി. പ്രിൻസിപ്പൽ ഡോ. ഷറഫുദ്ദീൻ താനിക്കാട്ട് സ്വാഗതവും സിന്ധു മനോഹരൻ നന്ദിയും പറഞ്ഞു. റഫീഖ് അഹമ്മദിന് വിദ്യാർഥിനി സനിഹ ഷിംനാസ് വരച്ച ടൈപ്പോഗ്രാഫിക് ചിത്രം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.