‘കാലത്തിന്‍റെ ചുവടുകൾ’ എന്ന കവിത സമാഹാരത്തിന്‍റെ

ഡിജിറ്റൽ പതിപ്പ് മാധ്യമപ്രവർത്തകൻ കമാൽ വരദൂർ

പ്രകാശനം ചെയ്യുന്നു

കവിത സമാഹാരം പ്രകാശനം ചെയ്തു

അജ്‌മാൻ: അൽഹംദ് ഡിജിറ്റൽ പബ്ലിക്കേഷൻസിന്‍റെ ആദ്യ ഡിജിറ്റൽ പുസ്തകം മുനീർ നൊച്ചാട് രചിച്ച ‘കാലത്തിന്‍റെ ചുവടുകൾ’ എന്ന കവിത സമാഹാരത്തിന്‍റെ ഡിജിറ്റൽ പതിപ്പ് പ്രകാശനം ചെയ്തു. ജീവിതയാത്രകളുമായി ബന്ധപ്പെട്ട 14 കവിതകൾ ഉൾപ്പെടുന്നതാണ് കവിത സമാഹാരം.

കെ.എം.സി.സി അജ്മാനിൽ സംഘടിപ്പിച്ച ‘ഓറ എജുക്കേഷൻ എക്സ്പോയിൽ’ മാധ്യമപ്രവർത്തകൻ കമാൽ വരദൂർ ഡിജിറ്റൽ പതിപ്പ് പ്രകാശനം ചെയ്തു. അജ്‌മാൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ്​ ഫൈസൽ കരീം, സൂപ്പി പാതിരപ്പറ്റ, മുഹമ്മദ് നജീബ്, അബ്ദുറസാഖ് വെളിയങ്കോട്, മുഹമ്മദ് എടച്ചേരി, സിറാജ് വേളം, ആർ.കെ. അസീസ്, മുനീർ ചാലിക്കര, അഫ്സൽ വാല്യക്കോട് എന്നിവർ സന്നിഹിതരായിരുന്നു.

സമകാലിക സാഹിത്യമേഖലയിൽ യുവാക്കളുടെ പ്രാധാന്യവും സൃഷ്ടിപരമായ ഇടപെടലുകളും സ്വാഗതാർഹമാണെന്ന് എജുക്കേഷൻ എക്സ്പോ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Poetry collection released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.