ദുബൈ: കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെയും കർണാടകയിലെ വലിയൊരു പ്രദേശത്തെയും ജനങ്ങൾക്ക് സഹായകരമാവുന്ന കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട് വികസനം കൂടുതൽ സാധ്യമാകുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ അടിയന്തര ശ്രദ്ധയും സമീപനവും വേണമെന്നും പോയന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകണമെന്ന് ആവശ്യപ്പെട്ടു പ്രവാസി ഇന്ത്യ കണ്ണൂർ ജില്ല കമ്മിറ്റി പ്രമേയം പാസാക്കി. കേന്ദ്ര സർക്കാറിന്റെ അവഗണനക്കെതിരെ ജനങ്ങൾ സംഘടിക്കണമെന്നും ശക്തമായ സമര പ്രതിരോധപരിപാടികൾക്ക് മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിമാനത്താവളം യാഥാർഥ്യമായി വർഷങ്ങൾക്കു ശേഷവും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ താമസിക്കുന്ന കണ്ണൂർ പ്രദേശത്തുകാർക്ക് എളുപ്പത്തിൽ വന്നണയാൻ സാധിക്കുന്ന രൂപത്തിൽ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുപോയിട്ടില്ല .ആക്ഷൻ കമ്മിറ്റി നടത്തുന്ന എല്ലാവിധ സമര പരിപാടികൾക്കും പൂർണ പിന്തുണയും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.