അശ്രദ്ധമായ ഡ്രൈവിങ്ങും ലൈന്മാറ്റവും മൂലമുണ്ടായ അപകടം: അബൂദബി പൊലീസ് പങ്കുവെച്ച വിഡിയോ ചിത്രം
അബൂദബി: അശ്രദ്ധമായ ഡ്രൈവിങ്ങും ലൈന്മാറ്റവും നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. അശ്രദ്ധമായ ലൈൻ മാറ്റത്തിലൂടെ അപകടങ്ങള്‍ ഉണ്ടാവുന്നതിന്റേതടക്കമുള്ള വിഡിയോ എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് മുന്നറിയിപ്പ്. മറ്റുവാഹനങ്ങളെ ഓവര്‍ടേക്കിങ് ചെയ്യുന്നതിനായി എമര്‍ജന്‍സി വാഹനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന ലൈനുകള്‍ ഉപയോഗിക്കരുതെന്നും ഇത് 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയന്റും ലഭിക്കുന്ന കുറ്റമാണെന്ന് പൊലീസ് ഓര്‍മിപ്പിച്ചു.
വലതുവശത്തേക്ക് തിരിഞ്ഞുപോവുന്ന റോഡിലേക്ക് കടക്കാനായി അവസാന നിമിഷം മാത്രം തയാറാവുന്ന കാര്‍ ബസുമായുള്ള കൂട്ടിയിടിയില്‍നിന്ന് തലനാരിഴക്ക് ഒഴിവാകുന്ന വിഡിയോയും ബോധവത്കരണ ഭാഗമായി പൊലീസ് പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു വിഡിയോയില്‍ മറ്റൊരു ഡ്രൈവര്‍ സമാനരീതി അവലംബിച്ചതോടെ പിറകെ വന്ന വാഹനം ഈ വാഹനത്തിലേക്ക് ഇടിച്ചുകയറുന്നതും രണ്ടുവാഹനങ്ങള്‍ക്കും ഗുരുതര കേടുപാടുകളുണ്ടാവുന്നതും വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.