അബൂദബി: 999 എന്ന എമർജൻസി നമ്പറിൽ അനാവശ്യമായ ഫോൺ കോളുകൾ ഒഴിവാക്കാൻ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അബൂദബി പൊലീസ്. ഈ നമ്പറിെൻറ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ ഈ നമ്പറിൽ പൊലീസിനെ ബന്ധപ്പെടാൻ ഉപയോഗിക്കാവൂ എന്ന് കുട്ടികളെ പഠിപ്പിക്കണം. ചിലർ അശ്രദ്ധമായി സ്ക്രീൻ ലോക് ഇല്ലാതെ ഫോൺ സൂക്ഷിക്കുന്നതിലൂടെ അടിയന്തര നമ്പറിലേക്ക് പോക്കറ്റ് കോളുകൾ വരാൻ ഇടയാകുന്നുവെന്നും പൊലീസ് ഓർമിപ്പിച്ചു.
കമാൻഡ് ആൻഡ് കൺട്രോൾ സെൻററുകളുടെ ഓപറേറ്റിങ് റൂമുകൾ ഏറ്റവും അപകടകരവുമായ സാഹചര്യങ്ങളിൽപെട്ടവരെ സഹായിക്കാനും മനുഷ്യജീവൻ രക്ഷിക്കാനായി എത്രയുംവേഗം പ്രതികരിക്കാനും സജ്ജമാക്കിയിട്ടുള്ളതാണ് എമർജൻസി നമ്പർ. അതിനാൽ ഈ സെൻററുകളിൽ വരുന്ന ഒരു ഫോണും പൊലീസ് അവഗണിക്കില്ല. ഈ നമ്പറിലേക്ക് ഗൗരവം മനസ്സിലാക്കാതെയുള്ള കുട്ടികളുടെ അനാവശ്യ കോളുകൾ വിലപ്പെട്ട സമയം പാഴാക്കാനിടയാക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.