ദുബൈ ​പൊലീസി​െൻറ നേതൃത്വത്തിൽ തൊഴിലാളികൾക്ക്​ ഭക്ഷണവും കുടയും വിതരണം ചെയ്യുന്നു   

തൊഴിലാളികൾക്ക്​ ഭക്ഷണവും കുടയും വിതരണം ചെയ്​ത്​ പൊലീസ്​

ദുബൈ: പൊരിവെയിലിൽ ​ജോലിചെയ്യുന്ന തൊഴിലാളികൾക്ക്​ ഭക്ഷണവും തലയിൽവെക്കുന്ന കുടയും വിതരണം ചെയ്​ത്​ ദുബൈ പൊലീസ്​. ​

സ്​പിരിറ്റ്​ ഓഫ്​ ദ യൂനിയൻ വളൻറിയേഴ്​സുമായി സഹകരിച്ച്​ ഹത്ത പൊലീസാണ്​​ 100 തൊഴിലാളികൾക്ക്​ കുടകളും ഭക്ഷണപ്പൊതികളും നൽകിയത്​. സമൂഹത്തി​െൻറയും തൊഴിലാളികളുടെയും സന്തോഷം ഉറപ്പുവരുത്താൻ പൊലീസ്​ എപ്പോഴും പ്രതിജ്​ഞാബദ്ധമാണെന്ന്​ ഹത്ത പൊലീസ്​ സ്​റ്റേഷൻ ഡയറക്​ടർ കേണൽ മുബാറക്​ അൽ കെത്​ബി പറഞ്ഞു.

ഇത്തരം സംരംഭങ്ങൾ സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ മനുഷ്യബന്ധങ്ങൾ ശക്തിപ്പെടുത്താനും സമൂഹ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Police distribute food and umbrellas to workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.