ജലാശയത്തില്‍ വീണ സ്ത്രീയെ രക്ഷിച്ച പാകിസ്​താൻ സ്വദേശിയെ അജ്മാന്‍ പൊലീസ് ആദരിക്കുന്നു

ജലാശയത്തില്‍ വീണ സ്ത്രീയെ രക്ഷിച്ച വ്യക്തിക്ക് പൊലീസി​െൻറ ആദരം

അജ്മാന്‍: ജലാശയത്തില്‍ വീണ സ്ത്രീയെ രക്ഷിച്ച വ്യക്തിയെ അജ്മാന്‍ പൊലീസ് ആദരിച്ചു. അജ്മാന്‍ മറീനയിലാണ് സംഭവം.പാകിസ്താൻ സ്വദേശിയാണ്​ രക്ഷിച്ചത്​. 58കാരിയായ ശ്രീലങ്കൻ യുവതിയുടെ നിലവിളി കേട്ടാണ്​ ഇയാൾ ഓടിയെത്തിയത്​. ഉടന്‍ തന്നെ വെള്ളത്തിലേക്ക് എടുത്തുചാടി സ്ത്രീയെ കരക്കെത്തിക്കുകയും സിവില്‍ ഡിഫന്‍സിനെ വിവരമറിയിക്കുകയും ചെയ്തു.

സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തുന്നത് കാത്ത് നില്‍ക്കാതെ അവര്‍ക്ക് അടിയന്തരമായി സി.പി.ആർ നല്‍കി. സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ത്രീയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രയത്നത്തെ അഭിനന്ദിക്കുന്നതായി പൊലീസ് മേധാവി ഗെയ്ത്ത് ഖലീഫ സാലെം അൽ കഅബി പറഞ്ഞു. അഭിനന്ദന സർട്ടിഫിക്കറ്റും പാരിതോഷികവും നൽകി.

Tags:    
News Summary - Police pay tribute to man who rescued woman who fell into wate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.