അബൂദബി: ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ അബൂദബി പൊലീസിെൻറ 999 എമർജൻസി നമ്പറിൽ ആകെ 38,000 കാളുകൾ ലഭിച്ചു. അബൂദബി, അൽഐൻ, അൽ ദഫ്ര മേഖലയിൽനിന്നാണ് കാളുകൾ കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ ഓഫ് ഓപറേഷൻസ് ഡിപ്പാർട്മെൻറിലെ എമർജൻസി നമ്പറിൽ ലഭിച്ചത്.
ചെറിയ ട്രാഫിക് ജാം, ട്രാഫിക് അപകടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് മിക്ക കാളുകളും ലഭിച്ചതെന്ന് ഓപറേഷൻസ് ഡിപ്പാർട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ നാസർ സുലൈമാൻ അൽ മസ്‌കരി അറിയിച്ചു. ആശയവിനിമയങ്ങളും കാളുകളും സ്വീകരിക്കാനും ഏകോപിപ്പിക്കാനും ടീം പൂർണമായും ഈദ് അവധി ദിവസങ്ങളിൽ തയാറായിരുന്നു. എല്ലാ സമയത്തും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേന്ദ്ര ഓപറേഷൻ റൂമുമായി ആശയവിനിമയം നടത്തണമെന്ന് പൊതുജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.
ഓപറേഷൻ ഡിപ്പാർട്മെൻറ് കേഡർമാർ ആഴ്ചയിൽ ഏഴു ദിവസവും അവധി ദിവസങ്ങളിലും ഉൾപ്പെടെ ദിവസത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.