അബൂദബി: ചെറിയ പെരുന്നാള്‍ ആഘോഷവേളയില്‍ ഗതാഗത നിയമം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് ഡ്രൈവര്‍മാരെ ഓര്‍മപ്പെടുത്തി അബൂദബി പൊലീസ്. അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ ആഘോഷങ്ങള്‍ ദുരന്തങ്ങളാക്കി മാറ്റരുതെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. വേഗപരിധി പാലിക്കണം, ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, ഇതര വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം, സീറ്റ് ബെല്‍റ്റ് ധരിക്കണം, 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി പിന് സീറ്റില്‍ പ്രത്യേക സീറ്റുകള്‍ സ്ഥാപിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ഉദ്യോഗസ്ഥര്‍ നല്കി.
മധുരവും പൂക്കളും പെരുന്നാള്‍ ആശംസാകാര്‍ഡും സമ്മാനമായി നല്‍കിയാണ് പൊലീസ് ബോധവത്കരണം നടത്തിയത്. ഡ്രൈവര്‍മാര്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന അബൂദബി പൊലീസിലെ ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മഹ്മൂദ് യൂസുഫ് അല്‍ ബലൂഷി ഗതാഗത നിയമം പാലിക്കണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.