അബൂദബി: മയക്കുമരുന്നുകളുടെ അപകടത്തെക്കുറിച്ചും ഉപയോഗം തടയുന്നതിനുമായി ജനങ്ങളെ ബോധവത്കരിക്കുന്നതിന് സ്മാര്‍ട്ട് ബസ് അവതരിപ്പിച്ച് അബൂദബി പൊലീസ്. ലോക മയക്കുമരുന്ന് വിരുദ്ധദിനമായ ജൂണ്‍ 26നാണ് ‘എന്റെ കുടുംബം എന്റെ വലിയ സമ്പാദ്യം’ എന്ന മുദ്രാവാക്യത്തോടെ കാമ്പയിൻ അവതരിപ്പിച്ചത്.
അബൂദബിയിലെ ഫറാ സെന്‍ട്രല്‍ സെന്ററിലാണ് സ്മാര്‍ട്ട് സ്ക്രീനുകളും വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകളുമടക്കമുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ച മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണം നടത്തുന്ന സ്മാര്‍ട്ട് ബസ് ഉള്ളതെന്ന് ആന്‍ഡി നാര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റിലെ കേണല്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി പറഞ്ഞു.
അബൂദബിയില്‍ നടക്കുന്ന മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ശില്പശാലകളുടെയും ക്ലാസുകളുടെയും പരിപാടികളുടെയും സമ്മേളനങ്ങളുടെയുമെല്ലാം വിവരങ്ങള്‍ ബസിലൂടെ അറിയിക്കും.
വിദ്യാര്‍ഥികൾ, മാളിലെത്തുന്ന സന്ദർശകർ, കമ്യൂണിറ്റി കൗൺസിലുകളിൽ പങ്കെടുക്കുന്നവർ, ബോധവത്കരണ പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് സ്മാര്‍ട്ട് ബസിന്റെ പ്രവര്‍ത്തനം. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രഹസ്യമായി ബന്ധപ്പെട്ട് പുനരധിവാസവും ചികിത്സയും നേടാന്‍ അവസരമൊരുക്കുന്ന ചാന്‍സ് ഓഫ് ഹോപ് സര്‍വിസിന്റെ പ്രവർത്തനങ്ങൾക്കും സ്മാര്‍ട്ട് ബസ് കരുത്തുപകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.