അബൂദബി: വാഹനത്തില്‍നിന്ന് മാലിന്യം പൊതുസ്ഥലത്തേക്ക് വലിച്ചെറിഞ്ഞാല്‍ 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയന്റും ചുമത്തുമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ്. യാത്രികര്‍ മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞില്ലെങ്കില്‍ ഡ്രൈവറിന് പിഴ ചുമത്തും. മാലിന്യം ശരിയായ രീതിയില്‍ നിക്ഷേപിച്ച് ആരോഗ്യവും സുരക്ഷയും പരിസ്ഥിതിയും സംരക്ഷിക്കണമെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു.
വാഹനം ഓടിക്കുമ്പോഴും പാര്‍ക്ക് ചെയ്യുമ്പോഴും മാലിന്യം പുറത്തേക്ക് ഇടുന്നത് വര്‍ധിച്ചിട്ടുണ്ട്. പാര്‍ക്കുകളിലും മറ്റും ഇത്തരത്തില്‍ മാലിന്യക്കവറുകള്‍ കാണാനാവും. മാലിന്യം നിക്ഷേപിക്കാന്‍ വേസ്റ്റ് ബിന്നുകള്‍ ഉണ്ടെങ്കിലും അശ്രദ്ധമായി വലിച്ചെറിയുന്നതിനെതിരെ നിരവധി തവണ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
താമസക്കാരില്‍ ഉത്തരവാദിത്തബോധം വളര്‍ത്തുന്നതിനും നഗരഭംഗി കാത്തുസൂക്ഷിക്കുന്നതിനും ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മുന്നറിയിപ്പ് നടപടി. അന്താരാഷ്ട്ര നിലവാരത്തില്‍ തെരുവുകള്‍ സൗന്ദര്യവത്കരിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുകയാണ്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.