ദുബൈ: പൊന്നാനി വെൽഫെയർ കമ്മിറ്റി സംഘടിപ്പിച്ച പൊന്നാനി ചാമ്പ്യൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഏഴാം സീസണിൽ നാട്ടുകൂട്ടം പൊന്നാനി ചാമ്പ്യന്മാരായി.
ഫൈനലിൽ ഫിറ്റ് വെൽ പൊന്നാനിയെയാണ് പരാജയപ്പെടുത്തിയത്. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫ്രൻഡ്സ് പൊന്നാനി മൂന്നാം സ്ഥാനം നേടി. മികച്ച കളിക്കാരനും ടോപ്സ്കോററുമായി ജലീൽ, ഗോൾകീപ്പറായി ദിൽഷൻ, ഡിഫൻഡറായി ഹാരിസ് എന്നിവരെ തിരഞ്ഞെടുത്തു.
16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സൗഹൃദമത്സരവും സംഘടിപ്പിച്ചു. പ്രസിഡന്റ് ഹാഫിസ് അലി, ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ, ഭാരവാഹികളായ സാബിർ മുഹമ്മദ്, യാക്കൂബ് ഹസൻ, ഷംസുദ്ദീൻ, ഫാറൂഖ്, അത്തീഖ് റഹ്മാൻ, ഫൈസൽ റഹ്മാൻ, പ്രധാന പ്രായോജകരായ ഇ ഓർഡർ പ്രതിനിധികൾ റോയ്സൺ, ആഷ്ലി തുടങ്ങിയവർ ട്രോഫി വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.