അബൂദബി: അർജൻറീനൻ തലസ്ഥാനമായ ബ്യൂണസ് അേയഴ്സിൽ 1936 ഡിസംബർ 17ന് ജനിച്ച ഫ്രാൻസിസ് മാർപാപ്പയുടെ യഥാർഥ പേര് ഹോസെ മാരിയോ ബെർഗോഗ്ലിയോ എന്നാണ്. സാഹിത്യവും തത്വശാസ്ത്രവും മനഃശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച ഇദ്ദേഹം രസതന്ത്രത്തിൽ ഉന്നത ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. പഠനചെലവ് കണ്ടെത്തുന്നതിനും പിന്നീടും വിവിധ ജോലികൾ ചെയ്തതിന് ശേഷമാണ് പാതിരിക്കുപ്പായമണിയുന്നത്.
മുൻ മാർപാപ്പമാരിൽനിന്ന് പല കാര്യങ്ങളിലും വ്യത്യസ്തനാണ് ഫ്രാൻസിസ് മാർപാപ്പ. ആദ്യ ജെസ്യൂട്ട് പോപ്പ് എന്ന് മാത്രമല്ല എ.ഡി 741ൽ കാലംചെയ്ത ഗ്രിഗറി മൂന്നാമൻ പോപ്പിന് ശേഷം യൂറോപ്യനല്ലാത്ത ആദ്യ പോപ്പുമാണ്. ഭാഷാനിപുണതയാണ് ഇദ്ദേഹത്തിെൻറ ഒരു പ്രത്യേകത. സ്പാനിഷ്, ലാറ്റിൻ, ഇറ്റാലിയൻ ഭാഷകൾ ഒഴുക്കോടെ സംസാരിക്കും. ജർമൻ, ഫ്രഞ്ച്, പോർച്ചുഗീസ്, ഇംഗ്ലീഷ്, യുക്രേനിയൻ ഭാഷകൾ മനസ്സിലാകും. ഫുട്ബാൾ കമ്പക്കാരനാണ് മാർപാപ്പ. സാൻ ലോറെൻസോ ഡി അൽമാഗ്രോ ഫൂട്ബാൾ ക്ലബിെൻറ ആരാധകനും.
ഫുട്ബാൾ പ്രേമി എന്ന നിലയിൽ നിരവധി കളിക്കാരുടെ ജഴ്സികളാണ് ഫ്രാൻസിസ് മാർപാപ്പക്ക് സമ്മാനമായി ലഭിച്ചിട്ടുള്ളത്. വിവിധ ക്ലബുകളുടെയും കളിക്കാരുടെയും ജഴ്സിയുടെ ശേഖരം ഇദ്ദേഹത്തിെൻറ പക്കലുണ്ട്. @Pontifex എന്ന യൂസർനെയിമിൽ ഇംഗ്ലീഷ് ഭാഷയിലുള്ള ട്വിറ്റർ അക്കൗണ്ടിൽ മാത്രം മാർപാപ്പക്ക് 1.79 കോടി ഫോളോവർമാരുണ്ട്. സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ, ജർമൻ, ഫ്രഞ്ച്, ലാറ്റിൻ, പോളിഷ്, അറബി ഭാഷകളിലും മാർപാപ്പക്ക് ട്വിറ്റർ അക്കൗണ്ടുണ്ട്. ‘ക്ലിക്ക് ടു പ്രേ’ എന്ന പേരിൽ ഇൗയിെട വത്തിക്കാൻ ആപ്ലിക്കേഷൻ പുറത്തിറക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.