അബൂദബി: അസീസിയിലെ വിശുദ്ധ ഫ്രാന്സിസിെൻറ ജീവിതം മാതൃകയാക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പ പല കാര്യങ്ങളിലും തീരുമാനങ്ങളിലും വ്യത്യസ്തത പുലർത്തി. പാവങ്ങളോടും ആലംബമറ്റവരോടും ഏറ്റവും കാരുണ്യത്തോടെ പെരുമാറിയ അദ്ദേഹം ലളിതജീവിതത്തിെൻറ വക്താവ് കൂടിയാണ്.
ബുള്ളറ്റ് പ്രൂഫ് കാറിൽ സഞ്ചരിക്കാൻ വിസമ്മതിച്ച ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും തുറന്ന കാറുകളിലാണ് ജനങ്ങൾക്കിടയിലൂടെ കടന്നുപോയത്. 1981ൽ പോപ് ജോൺ രണ്ടാമനെ വധിക്കാനുള്ള ശ്രമത്തെ തുടർന്നാണ് പോപ്പുമാരുടെ കാറുകൾ ബുള്ളറ്റ് പ്രൂഫ് ആക്കിയത്.
ബ്യൂണസ് അയേഴ്സിലെ ആർച്ച്ബിഷപ് ആയിരിക്കെ അർജൻറീനയിലെ അഭയകേന്ദ്രത്തിലെ 12 എയിഡ്സ് രോഗികളുടെ പാദങ്ങൾ ഫ്രാൻസിസ് മാർപാപ്പ കഴുകുകയും കാലിൽ ചുംബനമർപ്പിക്കുകയും ചെയ്തു. 2016ൽ പെസഹ വ്യാഴ ശുശ്രൂഷകളുെട ഭാഗമായ കാൽ കഴുകലിൽ പുരുഷന്മാരെയും കുട്ടികളെയും മാത്രമല്ല, സ്ത്രീകളെയും ഉൾപ്പെടുത്തി കൊണ്ടുള്ള നിർദേശം നൽകി ഫ്രാൻസിസ് മാർപാപ്പ ചരിത്രം സൃഷ്ടിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ള ലൈംഗികാതിക്രമ ഇരകളോടുള്ള അദ്ദേഹത്തിെൻറ അനുഭാവവും ഏറെ പ്രശസ്തമാണ്. ലൈംഗികാതിക്രമങ്ങൾക്കെതിരെ കർക്കശ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.