ദുബൈ: ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ യു.എ.ഇ സന്ദർശനത്തെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സ്വാഗതം ചെയ്തു.
ഫ്രാൻസിസ് മാർപാപ്പയെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഇൗ ചരിത്രപരമായ സന്ദർശനം സഹിഷ്ണുത മൂല്യങ്ങളുടെ ശാക്തീകരണത്തിന് ഉപകരിക്കും. രാജ്യത്തിെൻറ സംസ്ഥാപനം മുതൽ അഞ്ച് പതിറ്റാണ്ടായി യു.എ.ഇ സ്നേഹം, സുരക്ഷ, സ്വീകാര്യത, മതസ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.