ദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ 28ാം എഡിഷനിൽ (കോപ് 28) പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ഡിസംബർ ഒന്നിന് ദുബൈയിലെത്തും. ഇറ്റാലിയൻ വിമാനക്കമ്പനിയായ ഐ.ടി.എ എയർവേസിന്റെ കാർബൺ ന്യൂട്രൽ വിമാനത്തിലാണ് മാർപാപ്പയെത്തുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി.
ഇറ്റാലിയൻ, അന്താരാഷ്ട്ര മാധ്യമപ്രതിനിധികൾക്കൊപ്പം രാവിലെ 11.30ന് റോമിലെ ഫിയുമിസിനോയിൽനിന്ന് പുറപ്പെടുന്ന അദ്ദേഹം യു.എ.ഇ സമയം രാത്രി 8.25ന് ദുബൈ വേൾഡ് സെൻട്രൽ എയർപോർട്ടിലാണ് ഇറങ്ങുക. കാലാവസ്ഥ ചർച്ചകൾക്കായി മൂന്ന് ദിവസം ദുബൈയിൽ അദ്ദേഹം ചെലവഴിക്കും. വത്തിക്കാൻ നേരത്തെ പുറത്തിറക്കിയ അറിയിപ്പ് അനുസരിച്ച്, കോപ് 28 സമ്മേളനത്തിൽ പങ്കെടുക്കുന്ന ലോകനേതാക്കളുമായി ഫ്രാൻസിസ് മാർപാപ്പ ഒരു ദിവസം മുഴുവൻ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ചാൾസ് രാജാവ് ഉൾപ്പെടെ നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.