ഷാർജ: ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ബഹിരാകാശ പരീക്ഷണങ്ങളിലും മികവു തെളിയിച്ച ഇന്ത്യ ബഹിരാകാശ വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതയുള്ള രാജ്യമാണെന്ന് സഞ്ചാര സാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിലെ ഇൻറലെക്ച്വൽ ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ടൂറിസം മേഖലയുടെ വളർച്ചക്ക് സർക്കാർ തലത്തിൽ നീക്കത്തിനായി കാത്തിരിക്കേണ്ടതില്ല. സഹകരണസംഘങ്ങൾ എന്ന നിലയിൽ മുന്നോട്ട് വരാൻ മലയാളികൾ തയാറായാൽ തന്നെ കേരളത്തിെൻറ വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ മോഡറേറ്ററായി. ജിതാന സ്വാഗതം പറഞ്ഞു. ഒന്നര മണിക്കൂറോളം നീണ്ട പരിപാടിയിൽ നർമത്തിൽ ചാലിച്ച മറുപടികളിലൂടെ സന്തോഷ് ജോർജ് കുളങ്ങര ആസ്വാദകരെ ചിരിയിലൂടെ ചിന്തയുടെ ലോകത്തേക്ക് നയിച്ചു. ആസ്വാദകർ കൂടുതലായി എത്തിയതിനാൽ രണ്ട് ഘട്ടങ്ങളായാണ് പരിപാടി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.