എൽസി പോത്തോസ്​

ടെർനോ ചാംപ്സ്​, എൽസി പോത്തോസ്​ എന്നൊക്കെയാണ്​ ഈ ചെടിയ അറിയപ്പെടുന്നത്​. പോത്തോസ്​ അല്ലെങ്കിൽ മണി പ്ലാന്‍റ്​സ്​ എന്നും അറിയപ്പെടാറുണ്ട്​. നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത രീതിയിൽ വേണം ചെടി വെക്കാൻ. നേരിട്ട് വെയിൽ അടിച്ചാൽ ഇലകൾ കരിഞ്ഞ് പോകും. ഇൻഡോർ ആയിട്ടും വെക്കാം. ബാൽക്കണി, ജനലിന്‍റെ അടുത്തു എന്നിവിടങ്ങളിൽ വെക്കാം.

അതികം കണ്ടിട്ടില്ലാത്ത വകഭേദമാണിത്​. ചെടികൾ വളർത്താൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് വളർത്താൻ പറ്റിയതാണ് പോത്തോസ്​. പോത്തോസ്​ പല തരം വകഭേദങ്ങളുണ്ട്​. അതിക പരിചരണം ആവശ്യമില്ലാത്ത ചെടിയാണ്​. മറ്റു പോത്തോസിനെ പോലെ തന്നെയാണ് സംരക്ഷണം. നല്ല ഡ്രെയിനേജ് ഉള്ള ചെടി ചെട്ടി നോക്കി എടുക്കണം. മൂന്നു ആഴ്ച കൂടുമ്പോൾ വെള്ളം ഒഴിച്ചാൽ മതി. ഒഴിക്കുമ്പോൾ നന്നായിട്ട് ഒഴിക്കണം.

പോട്ടിങ്​ മിക്സ്​, ഗാർഡൻ സോയിൽ എന്നിവയുടെ കൂടെ ചകിരി ചോർ, ചാണക പൊടി, പെരിലൈറ്റ്​, എല്ലുപൊടി എന്നിവ യോജിപ്പിക്കാം. നമ്മുടെ കൈയ്യിൽ ഉള്ള ഏത്​ വളവും ഉപയോഗിക്കാം. പരാഗണം നടത്താനായി ഈ ചെടിയുടെ നോഡ്​ നോക്കി കട്ട്​ ചെയ്​തെടുക്കാം. വെള്ളത്തിലും മണ്ണിലും വെച്ച് വളർത്തിയെടുക്കാവുന്നതാണ്. മറ്റു പോതിസിനേക്കാളും ഭംഗിയാണ് കാണാൻ. ഇതിന്‍റെ ഇലകൾക്ക് ഇളം പച്ചയും കടുത്ത പച്ചയും ഒരു മഞ്ഞ കളറും ചേർന്നതാണ്.

Tags:    
News Summary - Pothos- Gardening tips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.