ദുബൈ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രചര ചാവക്കാട് യു.എ.ഇ മരുഭൂമിയിലേക്ക് കാരുണ്യ യാത്ര സംഘടിപ്പിച്ചു. റേഡിയോ ഏഷ്യ എഫുമായും ആസ്റ്റര്‍ വളന്റിയര്‍മാരുമായും സഹകരിച്ച് ഉമ്മുല്‍ ഖുവൈനിലെ മരുഭൂമികളിലേക്ക് ഈ മാസം 24നായിരുന്നു യാത്ര.
തുടർന്ന് മരുഭൂമിയിലെ ആട്ടിടയന്മാര്ക്കും ഒട്ടകത്തെ മേയ്ക്കുന്നവര്‍ക്കും കൃഷിയിടങ്ങളിലെ തൊഴിലാളികള്‍ക്കും സന്നദ്ധ പ്രവർത്തകർ പുതപ്പുകൾ, പ്രഥമശുശ്രൂഷ മരുന്നുകള്‍, ഭക്ഷണ കിറ്റുകള്‍, പലവ്യഞ്ജന കിറ്റുകൾ, കുടിവെള്ള ബോട്ടിലുകള്‍ എന്നിവ വിതരണം ചെയ്തു.
രാവിലെ ആറിന് പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകനും കിഡ്നി ഫൗണ്ടേഷന് ഇന്ത്യയുടെ ചെയര്‍മാനുമായ ഫാ. ഡേവിസ് ചിറമേല്‍ ഉദ്ഘാടനം നിര്‍വഹിച്ച കാരുണ്യ യാത്രക്ക് പ്രചര ചാവക്കാട് ചെയര്മാന് കെ.വി. സുശീലന് ഫ്ലാഗ് ഓഫ് നല്കി. യാത്രയിലുടനീളം യു.എ.ഇയിലെ മരുഭൂമികളില്‍ വാഹനമോടിച്ച് ചിരപരിചിതരായ ഡസർട്ട് റൈഡേഴ്സിന്റെയും 4x4 മിഡില്‍ ഈസ്റ്റിന്റെയും ടീമംഗങ്ങള്‍ ഇരുപത്തി അഞ്ചോളം വരുന്ന വാഹന വ്യൂഹത്തിന് നേതൃത്വം നല്കി. പ്രചരയുടെ ഭാരവാഹികളായ ഷാജി എം. അലി, സുനില്‍ കോച്ചന്, ഫാറൂഖ്, ഉണ്ണി പുന്നാര, ഫിറോസ് അലി, ഷഹീര്‍, ശനീര്‍, ഷാജഹാന് സിങ്കം, അന്‍സര്‍, ഷാഫി, റാഷിദ്, ഷാജി വാസു, പ്രജീഷ്, റാഫി എന്നിവര്‍ നേതൃത്വം നല്കിയ കാരുണ്യ യാത്രയില്‍ സ്ത്രീകളും കുട്ടികളുമുൾപ്പെടെ എഴുപതോളം പേര് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.